New Update
/sathyam/media/media_files/2025/10/14/1001324176-2025-10-14-09-24-18.jpg)
കോട്ടയം: സംസ്ഥാന കരാട്ടെ ടീം കോച്ചായി ശരത് എൽദോ ഫിലിപ്പ്.
2026-ഇൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ദേശിയ കരാട്ടെ ടീമിനെ തെരഞ്ഞെടുക്കുന്നതിന് ഷില്ലോങ്ങിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന സെലക്ഷൻ ട്രയൽസിലാണ് 12 അംഗ സംസ്ഥാന കരാട്ടെ ടീമിന്റെ കോച്ചായി ശരത് എൽദോ ഫിലിപ്പിനെ തെരഞ്ഞെടുത്തത്.
Advertisment
മഹാത്മാ ഗാന്ധി സർവകലാശാല കരാട്ടെ ടീം കോച്ച് , സംസ്ഥാന കരാട്ടെ ടീം കോച്ച് , എന്നീ ചുമതലകൾ വഹിക്കുകയും , നിരവധി വിദ്യാർഥികളെ ദേശിയ ചാമ്പ്യൻഷിപ്പിലും , ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി തലത്തിലും മെഡൽ പൊസിഷനിൽ എത്തിച്ചിട്ടുണ്ട് .
നിലവിൽ കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.