/sathyam/media/media_files/2025/10/14/oxygen-ceo-award-reveived-2025-10-14-15-55-36.jpg)
ചങ്ങനാശേരി: കേരളത്തിലെ സംരംഭകത്വ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച്, എസ്ബി കോളജ് നല്‍കുന്ന ബര്‍ക്കുമാന്‍സ് സംരംഭക പുരസ്‌കാരം എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ ജി.എസ് പ്രകാശില്‍ നിന്നും ഓക്‌സിജന്‍ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ ഷിജോ കെ. തോമസ് ഏറ്റുവാങ്ങി. എല്ലാ വര്‍ഷവും നല്‍കി വരുന്ന ഈ പുരസ്‌കാരത്തിന്റെ മുപ്പതാം എഡിഷനാണ് ഇത്തവണ നടന്നത്.
കേരളത്തിന്റെ സംരംഭകത്വ ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ഈ പുരസ്‌കാരത്തിലൂടെ ഷിജോ കെ. തോമസ് ഉറപ്പിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭകരെ ആദരിക്കുന്ന ഈ പുരസ്‌കാരത്തിനായി നൂറോളം അപേക്ഷകളാണു ലഭിച്ചത്.
സംരംഭകത്വത്തിലെ മികവ്, നൂതനത്വം, സാമൂഹിക സ്വാധീനം എന്നീ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഓക്‌സിജന്‍ സി.ഇ.ഒ ഷിജോ കെ. തോമസിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
എസ്ബി കോളജില്‍ നടന്ന ചടങ്ങില്‍ വെച്ച്, എം.എസ്.എം.ഇ. (മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രസസ്) ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ പ്രകാശ് ജി.എസ്. പുരസ്‌കാരം ഓക്‌സിജന്‍ സി.ഇ.ഒ ഷിജോ കെ. തോമസിനു കൈമാറി. കോളജ് മാനേജര്‍ ഫാ. ആന്റണി ഏത്തക്കാട്, പ്രിന്‍സിപ്പല്‍ ഫാ. ടെഡി സി. കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.