/sathyam/media/media_files/2025/10/15/new-zealand-education-fair-2025-10-15-19-23-14.jpg)
കോട്ടയം: ന്യൂസിലാന്റ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യൂക്കേഷൻ ന്യൂസിലാന്റിന്റെ പിന്തുണയോടെ സാൻ്റാ മോണിക്കാ സ്റ്റഡി എബ്രോഡ് നടത്തുന്ന 'ന്യൂസിലാന്റ് എജ്യുക്കേഷൻ ഫെയർ' ഒക്ടോബർ 25 ന് കൊച്ചി മറൈൻഡ്രൈവിലെ വിവാന്റ ഹോട്ടലിൽ (Vivanta) നടക്കും.
എഞ്ചിനീയറിംഗ്, ഐ ടി, നഴ്‌സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി 'ഗ്രീൻ ലിസ്റ്റ് ഫോക്കസ്' ചെയ്തുള്ള കോഴ്സുകളെപ്പറ്റി വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാനും ന്യൂസിലാന്റിലെ യൂണിവേഴ്‌സിറ്റി, കോളജ് പ്രതിനിധികളെ നേരിൽ കണ്ട് സംശയനിവാരണം നടത്തുന്നതിനുമുള്ള മികച്ച അവസരമാണിത്.
ഒപ്പം, 50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടുവാനും വിദ്യാർത്ഥികൾക്കുള്ള അവസരമാണിത്. ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക്, എന്നിവ ഫെയറിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യൂക്കേഷൻ ന്യൂസിലാൻറിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറിലും പങ്കെടുക്കാം.
പ്ലസ് ടുവിന് മിനിമം 50% മാർക്കുള്ള കുട്ടികൾക്ക് മുതൽ അനുയോജ്യമായ കോഴ്‌സുകൾ ന്യൂസിലാൻഡിൽ ലഭ്യമാണ്. മാത്രമല്ല ഐ.ഇ.എൽ.ടി.എസ്, പി.ഇ.ടി ഒന്നുമില്ലാതെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്.
ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, പിഎച്ച്ഡി ലെവലിലുള്ള കോഴ്‌സുകൾക്ക് മൂന്ന് വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നു. ഒരു വർഷത്തെ മാസ്‌റ്റേഴ്‌സ് പഠനത്തോടൊപ്പം മൂന്ന് വർഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നതും ന്യൂസിലാൻഡിന്റെ മറ്റൊരു പ്രത്യേകതയാണ്.
പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയുവാൻ അവസരമുള്ള ഗവേഷണ കോഴ്‌സുകളും ന്യൂസിലാൻഡിൽ ലഭ്യമാണ്. വിസയുടെ തീരുമാനം അറിഞ്ഞാൽ മാത്രം ഫീസടച്ചാൽ മതിയെന്നുള്ളതും ഇവിടത്തെ പ്രത്യേകതയാണ്.
പഠന കാലയളവിൽ കുടുംബത്തെ കൂടെകൊണ്ടുപോകുവാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ പി.ആറിന് അപേക്ഷിക്കുവാനും അനുമതിയുണ്ട്. വിദ്യാർഥികൾക്ക് പി ആർ ലഭിച്ചാൽ മാതാപിതാക്കളെയും
ഗ്രാൻഡ്‌പേരെന്റ്‌സിനെയും പി.ആറിലേക്ക് ചേർക്കാമെന്നതും ന്യൂസിലാൻഡിന്റെ മാത്രം പ്രത്യേകതയാണ്.
മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ന്യൂസിലാൻഡ് ഗവണ്മെന്റ് വാഗ്ദാനം ചെയ്യുന്നു. ഉയർന്ന മുൻഗണനാപട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് പ്രകാരം പഠനം കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ നമുക്ക് പി.ആറിന് അപേക്ഷിക്കാം.
ഉദാഹരണത്തിന് എഞ്ചിനീയറിങ്, ഹെൽത്ത്, സോഷ്യൽ സർവീസ്, ഐടി, ടീച്ചിങ്, സയൻസ്, അഗ്രികൾച്ചർ, ബിസിനസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് പ്രകാരം പഠനം കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ നമുക്ക് പി.ആറിന് അപേക്ഷിക്കാം.
വെറും 6 പോയിന്റോടുകൂടി പി.ആറിലേക്ക് മാറുവാൻ ന്യൂസിലാൻഡിൽ മാത്രമേ സാധിക്കുകയുള്ളു. അന്താരാഷ്ട്ര വിദ്യാർഥികളുടെ പഠനത്തോടൊപ്പമുള്ള ജോലി സമയം ആഴ്ചയിൽ നിലവിലെ 20 മണിക്കൂറിൽ നിന്ന് 25 മണിക്കൂറായി വർധിപ്പിച്ചതും വിഭാർഥികൾക്ക് നേട്ടമാണ്.
വിവാൻ്റാ ഹോട്ടലിൽ നടക്കുന്ന ന്യൂസിലാന്റ് എഡ്യൂക്കേഷൻ ഫെയർ രാവിലെ 10 മുതൽ 5 വരെയാണ് സംഘടിപ്പിക്കുക. പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. വിവരങ്ങൾക്ക് 0484 4150999, 9645222999.