/sathyam/media/media_files/2025/10/16/images-1280-x-960-px360-2025-10-16-10-13-49.jpg)
കോട്ടയം: തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞതിൻ്റെ ഞെട്ടലിലാണ് കോൺഗ്രസ്.
അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്മായ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് ചാണ്ടി ഉമ്മൻ വെളിപ്പെടുത്തൽ നടത്തിയത്.
തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ ഇന്നു പറഞ്ഞത്.
അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി.
യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്ക് പറയാനുള്ള ഒരു ദിവസം പറയും..
പിതാവിന്‍റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്‍റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി.
ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നു എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
2024 ൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽത്തന്നെയാണ് യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് ചാണ്ടി ഉമ്മനെ സ്ഥാനഭ്രഷ്ടനാക്കിയത്.
യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയാണ് തീരുമാനമെടുത്ത്. ഇതോടെ പുതുപ്പള്ളിയിൽ ഔട്ട് റീച്ച് സെൽ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിയിരുന്നു.
എംഎൽഎ ആയതിനാൽ ചാണ്ടി ഉമ്മനെ മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, തുടരട്ടെ എന്ന് യൂത്ത് കോൺ​ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അതിനിടെ, ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ തൊട്ടുതലേന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ തന്നെ ടെലിഫോണിലൂടെ ചാണ്ടി ഉമ്മനെ നീക്കിയ കാര്യം അറിയിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയുടെ ചരമദിനത്തോടനുബന്ധിച്ച് വൃക്ക രോഗികൾക്ക് സഹായം നൽകുന്ന പരിപാടികൾ പുതുപ്പള്ളിയിൽ ഔട്ട് റീച്ച് സെൽ ആസൂത്രണം ചെയ്തിരുന്നു.
ആ പരിപാടി നടത്താൻ പാടില്ലെന്നും ദേശീയ നേതൃത്വം ചാണ്ടി ഉമ്മന് നിർദേശം നൽകി. ഇതോടെ പരിപാടി ഉപേക്ഷിച്ചു.
സംസ്ഥാനത്തെ ചില നേതാക്കളുടെ ഇടപെടലുകൾ ഇതിന് പിന്നിലുണ്ടെന്നാണ് ചാണ്ടി ഉമ്മൻ്റെ ഇപ്പോഴുള്ള വെളിപ്പെടുത്തൽ ലക്ഷ്യം വെക്കുന്നത്.
ദേശീയ നേതൃത്വം നേരത്തെ ഔട്ട് റീച്ച് സെല്ലിന്റെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നതുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നതെന്നാണ് ചാണ്ടി ഉമ്മൻ പക്ഷം പറയുന്നത്.