വയനാട്ടിൽ സർക്കാരിൻ്റെ വീട് പൂർത്തിയാകുന്നതിനു മുൻപ് തന്നെ യൂത്ത് കോൺഗ്രസിൻ്റെ വീടുകൾ കൈമാറുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ. ജനീഷ്. വയനാട്ടിൽ വീട് പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനത്തിലൂടെ. അതു പൂർത്തിയാക്കുക തന്നെ ചെയ്യും. അതിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ജനീഷ്

കെ.എസ്.യുവിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സമയം ഉമ്മൻ ചാണ്ടി തന്നെ കാണാൻ വന്നിരുന്നു. 

New Update
images (1280 x 960 px)(363)

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ. ജനീഷ്. ഇന്നു രാവിലെയാണ് ജനീഷ് പുതുപ്പള്ളിയിൽ എത്തിയത്. ചാണ്ടി ഉമ്മൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഗൗരി ശങ്കർ ജനീഷിനെ എന്നിവർ ചേർന്നു സ്വീകരിച്ചു. 

Advertisment

കെ.എസ്.യുവിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സമയം ഉമ്മൻ ചാണ്ടി തന്നെ കാണാൻ വന്നിരുന്നു. 

അന്ന് മെഡിക്കൽ കോളജിലെ രോഗികളും കൂട്ടിരുപ്പുകാരും താൻ കിടന്ന വാർഡിൽ തടിച്ചു കൂടിയിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ അല്ല. 

പക്ഷേ, അന്ന് കൈയ്യിൽ കിട്ടിയ ചെറിയ കടലാസുകളിൽ അടക്കം അവിടെ കൂടിയിരുന്നവർ നിവേദനം എഴുതി  നൽകി.

വളരെ തൊട്ടടുത്തു നിന്നു എങ്ങനെയാണ് ഒരു ജനപ്രതിനിധി ഒരു പൊതു പ്രവർത്തകൻ ആളുകളെ കേൾക്കേണ്ടത് എന്ന് മനസിലാക്കുവാൻ സാധിച്ചിരുന്നു എന്നും ജനീഷ് പറഞ്ഞു.

കെ.പി.സി.സിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ ജാഥ നടന്നുകൊണ്ടിരിക്കുകയാണ്. ജാഥ അവസാനിച്ച ശേഷം  കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കേരളത്തിലെ നേതാക്കളുടെ സൗകര്യം കൂടി നോക്കിയ ശേഷമാകും അധ്യക്ഷ സ്ഥാനത്ത് ചാർജ് എടുക്കുക.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെ കൂടി ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ജനീഷ് പറഞ്ഞു..

വയനാട് വീട് പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനത്തിലൂയാണ്. അതു പൂർത്തിയാക്കുക തന്നെ ചെയ്യും. അതിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ജനീഷ് പറഞ്ഞു. 

സർക്കാരിൻ്റെ വീട് വരുന്നതിനു മുൻപ് തന്നെ യൂത്ത് കോൺഗ്രസിൻ്റെ വീട് വരും. 770 കോടി കൈയ്യിലിരിക്കുന്ന സർക്കാർ ഒരു കൊല്ലം കഴിഞ്ഞാണ് മാതൃക വീട് പോലും  നിർമിച്ചതെന്നും ജനീഷ് കുറ്റപ്പെട്ടുത്തി.

Advertisment