ദീപാവലി ടൂറിസം ‍സീസൺ വെള്ളത്തിലാകുമോ?. വിനോദ സഞ്ചാരികള്‍ക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ വര്‍ധനവ്. കേരളത്തിലേക്ക് വരുന്നതില്‍ വിനോദ സഞ്ചാരികള്‍ക്ക് ആശങ്ക

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്

New Update
1001331642

കോട്ടയം: വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങള്‍ വ്യാപകമാകുന്നു.

Advertisment

ഈ സംഘങ്ങള്‍ നിര്‍ദേശിക്കുന്ന റിസോര്‍ട്ടുകളിലോ ഹോട്ടലുകളിലോ കയറിയില്ലെങ്കില്‍ സഞ്ചാരികള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ഏറിവരുന്നത് സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു.

പലരും പരാതി നല്‍കാന്‍ മടിക്കുന്നതിനാല്‍ പുറത്തറിയുന്നില്ലെന്ന് മാത്രം. ഇതോടൊപ്പമാണ് വിനോദ സഞ്ചാരികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളും.  

കഴിഞ്ഞ ദിവസമാണു തിരുവനന്തപുരം പൊഴിയൂരില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിനു നേരെ ബിയര്‍ കുപ്പിയെറിഞ്ഞത്.

കുപ്പി കൊണ്ട് ബംഗാളില്‍ നിന്നെത്തിയ മൂന്നുവയസുകാരിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

 കുടുംബവുമെത്ത് ബോട്ടില്‍ യാത്ര നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.

 മൂന്നാറില്‍ സഞ്ചാരികള്‍ക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഈ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലുമടക്കം വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. 

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടികളില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് വിനോദസഞ്ചാര മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു.

Advertisment