എൻഎസ്എസ് കരയോഗം ഭാരവാഹിത്വത്തിൽ നിന്ന് മുരാരി ബാബു രാജിവെച്ചു. രാജി ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരം. പെരുന്ന എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനമാണ് മുരാരി ബാബു രാജിവെച്ചത്. സ്വർണപ്പാളി വിവാദത്തിൽ സസ്പെൻഷൻ നടപടി നേരിട്ടയാളാണ് മുരാരി ബാബു

വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.

New Update
1001331793

കോട്ടയം: പെരുന്ന എൻ.എസ് എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് ജീവനക്കാരൻ

Advertisment

മുരാരി ബാബു. എൻ‌എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങുകയായിരുന്നു.

 ശബരിമലയിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി എഴുതി വാങ്ങിയത്.

വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.

സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത്.

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിനു മുരാരി ബാബു മുൻപും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.

Advertisment