കെപിസിസി പുനസംഘടന തുടങ്ങിയപ്പോള്‍തന്നെ കോട്ടയത്ത് ചിത്രം തെളിഞ്ഞു. ഫില്‍സണ്‍ മാത്യൂസ് ജനറല്‍ സെക്രട്ടറി ആയതോടെ അഡ്വ ബിജു പുന്നത്താനം ഡിസിസി അധ്യക്ഷനാകുമെന്നുറപ്പായി. കേരള കോണ്‍ഗ്രസ് - എം തട്ടകത്തില്‍ നിന്ന് പുതിയ ഡിസിസി അധ്യക്ഷനെ രംഗത്തിറക്കി പോരിനൊരുങ്ങി കോണ്‍ഗ്രസ്

നിലവില ഡിസിസി വൈസ് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ അഡ്വ. ബിജു പുന്നത്താനം ഡിസിസി അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഫില്‍സണെയും ബിജുവിനെയുമായിരുന്നു ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിച്ചിരുന്നത്.

New Update
biju punnathanam philson mathew
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കെപിസിസി ഭാരവാഹി ലിസ്റ്റില്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയത് ഡിസിസി പുനസംഘടനകൂടി മുന്നില്‍ കണ്ടെന്ന് സൂചന.

Advertisment

‍ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സജീവ പരിഗണനയിലുണ്ടായിരുന്ന ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യുവിനെ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ കോട്ടയത്തെ പുനസംഘടനയുടെ ചിത്രം തെളിഞ്ഞു.

ഇതോടെ, നിലവില ഡിസിസി വൈസ് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ അഡ്വ. ബിജു പുന്നത്താനം ഡിസിസി അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഫില്‍സണെയും ബിജുവിനെയുമായിരുന്നു ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിച്ചിരുന്നത്.


കോട്ടയത്ത് ആര്‍സി ക്രിസ്ത്യന്‍ നേതാവിന് പരിഗണന കൊടുക്കണമെന്ന് കെപിസിസി തലത്തില്‍ ധാരണ ആയിരുന്നു. ഇതാണ് യാക്കോബായ വിഭാഗത്തില്‍നിന്നുള്ള ഫില്‍സണെ ജനറല്‍ സെക്രട്ടറിയാക്കി പരിഗണിക്കാന്‍ കാരണം. അതോടെ ബിജുവിന് സാധ്യത തെളിഞ്ഞു.


ഐന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ്, കോണ്‍ഗ്രസ് അനുഭാവിയായ അഭിഭാഷകന്‍ സിബി ചേനപ്പാടി എന്നിവരുെ ഡിസിസി അധ്യക്ഷ പദവിയ്ക്കായി രംഗത്തുണ്ടായിരുന്നു. അതില്‍ ഫിലിപ്പ് ജോസഫിനെയും പുതിയ ലിസ്റ്റില്‍ ജനറല്‍ സെക്രട്ടറിയാക്കിയിട്ടുണ്ട്.

സിബി ചേനപ്പാടി ഇതുവരെ പാര്‍ട്ടിയില്‍ സജീവമല്ലെന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ നിലവില്‍ മാറ്റി നിര്‍ത്തിയിട്ടുള്ളത്. എന്നാല്‍ കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റില്‍ സിബിയെ പരിഗണിച്ചേക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ് എന്നിവരുടെ പിന്തുണ സിബിയ്ക്കുണ്ട്.


എന്നാല്‍ കോട്ടയം ടൗണിലൊഴികെ ജില്ലയില്‍ മറ്റൊരിടത്തും കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്തതാണ് ഡിസിസി അധ്യക്ഷ പദവിയില്‍ സിബിക്ക് വിനയായത്. പാര്‍ട്ടിയില്‍ ഈ വിധത്തില്‍ സജീവമല്ലാത്ത ഒരാളെ ഡിസിസി പ്രസിഡന്‍റാക്കിയാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകും എന്നതും സിബിയ്ക്ക് പ്രതികൂലമായി.


കേരള കോണ്‍ഗ്രസ് - എം മുന്നണിയ്ക്ക് പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രത്തില്‍ നിന്നുള്ള സീറോ മലബാര്‍ സഭാംഗം അധ്യക്ഷ പദവിയിലേയ്ക്ക് വരട്ടെ എന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.

Advertisment