കോട്ടയം കിടങ്ങൂരിൽ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇളയമകനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു

കൊലപാതകം നടന്ന വിവരം മകൻ സമീപവാസിയായ പഞ്ചായത്തംഗം സനിൽകുമാറിനെ അറിയിച്ചു.

New Update
images (1280 x 960 px)(396)

കോട്ടയം : കിടങ്ങൂരിൽ  ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇളയമകനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു.

Advertisment

കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോമനെ (74) പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു സോമൻ ശ്രമിച്ചത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു.

മേസ്തിരിപ്പണിക്കാരനാണ് സോമൻ. കൊലപാതകത്തിനു ശേഷം വീട്ടിൽ തന്നെയിരിക്കുകയായിരുന്നു.

കൊലപാതകം നടന്ന വിവരം മകൻ സമീപവാസിയായ പഞ്ചായത്തംഗം സനിൽകുമാറിനെ അറിയിച്ചു. തുടർന്ന് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisment