അബിന്‍ വര്‍ക്കിയെ പിന്തുണച്ച സംഭവം. താന്‍ പറഞ്ഞതു മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നു ചാണ്ടി ഉമ്മന്‍.. തനിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണ്ടെന്നും ചാണ്ടി ഉമ്മന്‍. പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനെ ഒഴിവാക്കിയതില്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ അതൃപ്തി

അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞു.

New Update
chandy oommen

കോട്ടയം: അബിന്‍ വര്‍ക്കിയെ പിന്തുണച്ച സംഭവത്തില്‍ മലക്കം മറിഞ്ഞു ചാണ്ടി ഉമ്മന്‍. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണു ചാണ്ടി ഉമ്മന്‍ വിശദീകരിക്കുന്നത്.

Advertisment

അബിന്‍ വര്‍ക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണ്.

പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം.

അബിന്‍ വര്‍ക്കി കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനസംഘടനയില്‍ അബിന്റെ  കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാന്‍.

പക്ഷേ, അങ്ങനെ ഉണ്ടായില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണമെന്നുമേ അബിനോട് പറഞ്ഞിരുന്നുള്ളൂ.

അതാണ് മാധ്യമങ്ങള്‍ മറ്റൊരു തരത്തില്‍ വളച്ചൊടിച്ചതെന്നാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ പറയുന്നയത്.

ഇതോടൊപ്പം തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് ഔട്ട് സെല്‍ ചെയര്‍മാന്‍  സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

 പിതാവിന്റെ  ഓര്‍മ്മ ദിവസമാണ് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ  സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി.

ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ താന്‍ രാജിവെച്ച് ഒഴിയുമായിരുന്നു എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

ഇതു വലിയ വിവാദവുമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നു എന്ന വികാരം ഉയര്‍ന്നു വരാന്‍ ചാണ്ടി ഉമ്മന്റെ വാക്കുകള്‍ കാരണമായി.

ഇതും താന്‍ ഉദ്ദേശിച്ച രീതയില്‍ അല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ചാണ്ടി ഉമ്മന്‍ വാദിക്കുന്നത്.

തനിക്ക് സ്ഥാനം നഷ്ടപ്പെട്ടപ്പോഴും താന്‍ പാര്‍ട്ടിക്കെതിരായി പ്രതികരിച്ചില്ലെന്നാണ് ഉദ്ദേശിച്ചതെന്നും ചാണ്ടി പറയുന്നു.

കെ.പി.സി.സി പുനസംഘടനയില്‍ ചാണ്ടി ഉമ്മന്‍ തഴയപ്പെട്ടിരുന്നു.

കെപിസിസി ഭാരവാഹിയാക്കത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെപിസിസി മേഖലാ ജാഥയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വിട്ടു നിന്നിരുന്നു.

 ഈ ചോദ്യങ്ങള്‍ക്കു മറുപടിയായി തനിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനമാനങ്ങളും വേണ്ടെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

അതേസമയം അബിനോടും ചാണ്ടി ഉമ്മനോടും കോണ്‍ഗ്രസ് അനീതി കാണിച്ചുവെന്നാണു ഓര്‍ത്തഡോക്‌സ് സഭ കരുതുന്നത്.

അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞു.

അബിന്‍ വര്‍ക്കി മികച്ച നേതാവാണ്. കേരളത്തില്‍ നിറഞ്ഞ് നില്‍ക്കണമെന്നും ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.  

ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓര്‍ത്തഡോക്‌സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപന്‍ പറഞ്ഞു.

Advertisment