കെ.പി.സി.സിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നടപടി കെ.പി.സി.സി. പുനസംഘടനയില്‍ തഴയപ്പെട്ടതിനു പിന്നാലെ. പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും ചാണ്ടി വിശദീകരിച്ചതായി സൂചന

അബിനോടും ചാണ്ടി ഉമ്മനോടും കോണ്‍ഗ്രസ് അനീതി കാണിച്ചുവെന്നു  ഓര്‍ത്തഡോക്സ് സഭയും ആരോപിക്കുന്നു.

New Update
1001334114

കോട്ടയം: കെപിസിസിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ.

Advertisment

 കെ.പി.സി.സി. പുനസംഘടനയില്‍ ചാണ്ടി ഉമ്മന്‍ തഴയപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. പല പ്രധാനപ്പെട്ട ഗ്രൂപ്പുകളില്‍ നിന്നും വെള്ളിയാഴ്ച രവിലെ തന്നെ ചാണ്ടി പുറത്തു പോയതായാണ് ലഭിക്കുന്ന വിവരം.

വെള്ളിയാഴ്ച റാന്നിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയുടെ പൊതു യോഗത്തില്‍നിന്ന് ചാണ്ടി വിട്ടുനിന്നു. ഉദ്ഘാടകനായിരുന്നു അദ്ദേഹം.

ഇന്നു പദയാത്രയിലും അദ്ദേഹം പങ്കെടുക്കുമോ എന്നതില്‍ അനിശ്ചിതാവസ്ഥയുണ്ട്.

പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങള്‍ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ഏത് ഗ്രൂപ്പുകളില്‍നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും ചാണ്ടി പറഞ്ഞതായാണ് പുറത്തു വരുന്ന വിവരം.

അതേസമയം, ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ തനിക്കു അതൃപ്തിയില്ലെന്നും കേരളത്തില്‍ എവിടെയും കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്കു ഒരു സ്ഥാനവും വേണ്ടെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അബിനെ പിന്തുണച്ചു പറഞ്ഞ കാര്യങ്ങളില്‍  പലതും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണ് ചാണ്ടി ആരോപിക്കുന്നത്.

പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണമെന്നുമേ അബിനോട് പറഞ്ഞിരുന്നുള്ളൂ. 

അതാണ് മാധ്യമങ്ങള്‍ മറ്റൊരു തരത്തില്‍ വളച്ചൊടിച്ചതെന്നാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ പറയുന്നയത്.

തന്റെ അഭിപ്രായം പാര്‍ട്ടി വിരുദ്ധമായിരുന്നില്ല. തന്നെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലുള്ള വേദന പറഞ്ഞതിനൊപ്പം, പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.

അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയതിലും അഭിപ്രായം പറഞ്ഞശേഷം, പാര്‍ട്ടിനിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കി.

അതേസമയം, വ്യാഴാഴ്ചത്തെ ചാണ്ടിയുടെ പ്രതികരണം കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വലിയ ചര്‍ച്ചയായിരുന്നു.

അബിനോടും ചാണ്ടി ഉമ്മനോടും കോണ്‍ഗ്രസ് അനീതി കാണിച്ചുവെന്നു  ഓര്‍ത്തഡോക്സ് സഭയും ആരോപിക്കുന്നു. ചാണ്ടി ഉമ്മനോട് അനീതിയാണ് കാണിച്ചത്.

പ്രശ്നം ഉടന്‍ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓര്‍ത്തഡോക്സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞു.

Advertisment