സ്റ്റാന്‍ഫഡ്-എല്‍സേവിയര്‍ പട്ടികയില്‍ ഏഴാം തവണയും ഇടം നേടി ഡോ. സി.എച്ച് സുരേഷ്

New Update
dr ch suresh

കോട്ടയം: സ്റ്റാന്‍ഫര്‍ഡ് സര്‍വകലാശാലയും-എല്‍സേവിയറും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പാമ്പാടി ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് (എസ്.ആര്‍.ഐ.ബി.എസ്) ഡയറക്ടര്‍  ഡോ. സി.എച്ച്. സുരേഷ് തുടര്‍ച്ചയായ ഏഴാം തവണയും ഇടം നേടി.  

Advertisment

തിരുവനന്തപുരത്തെ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി യിലെ ചീഫ് സയന്റിസ്റ്റുകൂടിയാണ് ഇദ്ദേഹം. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് ഫെലോ, അലക്സാണ്ടര്‍ വോണ്‍ ഹംബോള്‍ഡ് ഫെലോ, ജെ.എസ്.പി.എസ്. ഫെലോ, സി.ആര്‍.എസ്.ഐ. ബ്രോണ്‍സ് മെഡല്‍ എന്നിവ ഉള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ ബഹുമതികള്‍ നേടിയിട്ടുണ്ട്. 260-ലധികം ശാസ്ത്ര പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്.

തിരുവനന്തപുരം വി.എസ്.എസ്.സിയിലെ സയന്റിസ്റ്റും എം.എം.ടി.ഡി. ഡിവിഷന്‍ മേധാവിയുമായ ഡോ. കെ.പി. വിജയലക്ഷ്മിയാണ് ഭാര്യ.

Advertisment