എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാഗം. പ്രകടനം തടയാൻ ശ്രമിച്ച് പെരുന്നയിലെ എൻഎസ്എസ് അംഗങ്ങൾ. പദയാത്ര എൻഎസ്എസ് കോളജിന് മുന്നിൽ തടഞ്ഞു

പ്രകടനം തടയാൻ ശ്രമിച്ച പെരുന്നയിലെ എൻഎസ്എസ് അംഗങ്ങൾ ശ്രമിച്ചു. ഇതോടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഉന്തും തളളും ഉണ്ടായി. പോലീസ് ഇടപെട്ടു ഇവരെ  നീക്കി. 

New Update
nss protest
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാ​ഗം സമുദായ അം​ഗങ്ങൾ.

Advertisment

nss protest-2

പ്രകടനം തടയാൻ ശ്രമിച്ച പെരുന്നയിലെ എൻഎസ്എസ് അംഗങ്ങൾ ശ്രമിച്ചു. ഇതോടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഉന്തും തളളും ഉണ്ടായി. പോലീസ് ഇടപെട്ടു ഇവരെ  നീക്കി. 

nss protest-3


എൻ.എസ്.എസ് കർമ്മസമിതി ആലുവ എന്ന പേരിലുള്ള ഒരു വിഭാ​ഗം സമുദായ അം​ഗങ്ങളാണ് പ്രതിഷേധിച്ചിരിക്കുന്നത്. പദയാത്ര എൻഎസ്എസ് കോളജിന് മുന്നിൽ തടഞ്ഞു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല. ‌മന്നത്ത് പത്മനാഭന്റെ ചിത്രം വഴിയിൽ വെച്ച് പുഷ്പാർച്ചന നടത്തി പ്രതിഷേധക്കാർ മടങ്ങിപ്പോയി. 


nss protest-4

ശബരിമല വിഷയത്തിൽ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. മുൻപു കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സുകുമാരൻ നായർക്കെതിരെ പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു.

Advertisment