/sathyam/media/media_files/2025/10/18/third-vandebharath-2025-10-18-14-08-30.jpg)
കോട്ടയം: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേ ഭാരതിന്റെ സര്‍വീസ് നവംബര്‍ പകുതിയോടെ ആരംഭിക്കുമെന്നണ് റെയില്‍വേ അറിയിക്കുന്നത്. എറണാകുളം - ബെംഗളൂരു റൂട്ടിലാണ് വന്ദേ ഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ഓടുന്ന രണ്ടു സര്‍വീസുകളും ഫുള്‍ സീറ്റിങ് കപ്പാസിറ്റിയിലാണ് സര്‍വീസ് നടത്തുന്നത്. മൂന്നാം വന്ദേഭാരതും ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കണമെന്ന് യാത്രക്കാര്‍ ആവശ്യം ഉയർത്തുന്നത്.
വൈകിട്ട് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന തരത്തില്‍ സര്‍വീസ് ക്രമീകരിച്ചാല്‍ ഐ.ടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാകും.
നേരത്തെ തന്നെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കണമെന്ന് റെയില്‍വേയ്ക്ക് മുന്നില്‍ ആവശ്യം ഉണ്ടായിരുന്നു. സര്‍വീസ് അനുവദിക്കുമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ വാക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ പ്രഖ്യാപനം ഒന്നും പിന്നീടുണ്ടായില്ല. കഴിഞ്ഞയാഴ്ചയാണ് എറണാകുളം - ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ചത്. നവംബര്‍ പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
അതേസമയം, ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ട്രെയിന്‍ നീട്ടമെന്നു കെസി വേണുഗോപാല്‍ എം.പിയും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് എം.പി റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കിയിരുന്നു.