അയര്‍ക്കുന്നത് ദൃശ്യം മോഡല്‍ കൊലപാതകം. ഇതര സംസ്ഥാന തൊഴിലാളി നിര്‍മാണത്തിലിരുന്ന വീടിനു സമീപം ഭാര്യയെ കൊന്നു കുഴിച്ചുമൂടി. കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയ്ക്കു മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധം. പ്രതി മൃതദ്ദേഹം കുഴിച്ചു മൂടിയത് നവംബര്‍ 29ന് ഗൃഹപ്രവേശം നിശ്ചയിച്ചിരുന്ന വീട്ടിൽ

ഉടന്‍ തന്നെ പോലീസ് ടവര്‍ ലൊക്കേറ്റ് ചെയ്തു ഇയാള്‍ എറണാകുളത്തു റെയില്‍വേ സ്‌റ്റേഷനു സമീപം ഉണ്ടെന്നു മനസിലാക്കി.

New Update
114277

കോട്ടയം : അയര്‍ക്കുന്നത്ത് ദൃശ്യം മോഡല്‍ കൊലപാതകം. ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കൊന്നു നിര്‍മാണത്തിലിരുന്ന വീടിനു സമീപം കുഴിച്ചിട്ടു.

Advertisment

കഴിഞ്ഞ ദിവസമാണ് അയര്‍ക്കുന്നതു താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ സോണിയുടെ ഭാര്യ അല്‍പ്പനയെ കാണാനില്ലെന്ന പരാതി ലഭിച്ചത്.

 17ന് അയര്‍ക്കുന്നം പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തു.

 18ന് പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിപ്പിച്ചപ്പോള്‍ ഇയാള്‍ മക്കളുമായി ഇവിടെ നിന്നു പോയതായി പോലീസിനു വിവരം ലഭിച്ചു.

 ഉടന്‍ തന്നെ പോലീസ് ടവര്‍ ലൊക്കേറ്റ് ചെയ്തു ഇയാള്‍ എറണാകുളത്തു റെയില്‍വേ സ്‌റ്റേഷനു സമീപം ഉണ്ടെന്നു മനസിലാക്കി.

തുടര്‍ന്ന് റെയില്‍വേ പോലീസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയില്‍ എടുക്കുന്നത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ്, ഡിവൈ.എസ്.പി അരുണ്‍ , പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഭാര്യയ്ക്കു പ്രകാശ് മണ്ഡല്‍ എന്ന യുവാവുമായി ഉണ്ടായിരുന്ന ബന്ധം സോണി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, വിലക്കിയിട്ടും പ്രകാശുമായുള്ള ബന്ധം അല്‍പ്പന തുടര്‍ന്നതോടെ  കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ 14ന് പുലര്‍ച്ചെ 6.30ന് സോണി വീട്ടില്‍ നിന്ന് അല്‍പനയും കൂട്ടി അമയന്നൂര്‍ തൈക്കൂട്ടത്തെ ജോലി സ്ഥലത്തേക്കിറങ്ങി.

ഏഴു മണിയോടെ ഇരുവരും നിര്‍മാണം നടക്കുന്ന വീട്ടില്‍ എത്തിയത്. ഇവിടെ മണ്ണിന്റെ ജോലിയായിരുന്നു ഇരുവരും ചെയ്തിരുന്നത്.

 പിന്നീട് ഫോണ്‍ വളിയുടെ കാര്യം പറഞ്ഞു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു ഭാര്യയെ മതിലില്‍ തലയിടിപ്പിച്ചു താഴെ തള്ളിയിട്ടു. അബോധാവസ്ഥയിലായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

 മരണം സ്ഥിരീകരിച്ച ശേഷം കമ്പിപാരകൊണ്ട് മൃതദേഹത്തിന്റെ തലയ്ക്ക് അടിച്ചു പക തീര്‍ത്തു. കാഴ്ചയില്‍ തന്നെ മൃതദേഹത്തിന്റെ നാക്ക് മുന്നോട്ടു തള്ളിയാണിരിക്കുന്ന തെന്നു പോലീസ് പറഞ്ഞു.

ഇതു കഴുത്തു ഞെരിക്കുമ്പോള്‍ ഉണ്ടാകുന്നതാണെന്നും പോലീസ് പറഞ്ഞു. ഇളക്കുമുള്ള മണ്ണായതിനാല്‍ ഒരാള്‍ക്കു തന്നെ പെട്ടന്നു കുഴിയെടുക്കാനും മൂടാനും സാധിച്ചു. പ്രതിയെ അറസ്റ്റു രേഖപ്പെടുത്തിയെന്നു ഡിവൈ.എസ്.പി അരുണ്‍ പറഞ്ഞു.

ബോഡി തിരിച്ചറിഞ്ഞത് അല്‍പനയുടെ കാമുകനായ പ്രകാശ് മണ്ഡലിനെ എത്തിച്ച ശേഷമാണ്.

സോണി കൊലപാതകത്തിന് ശേഷം 14ന് ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇവിടെ പണിയെടുക്കുകയും ചെയ്തിരുന്നു. നവംബര്‍ 29ന് ഗൃഹപ്രവേശം നിശ്ചയിച്ചിരുന്ന വീട്ടിലാണു പ്രതി കൊലപാതകം നടത്തി മൃതദേഹം കുഴിച്ചു മൂടിയത്.

Advertisment