68 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളും സുഹൃത്തും അറസ്റ്റിൽ. നടന്നത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട. കാറിൽ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് പതിവെന്നു പോലീസ്. എം.ഡി.എം.എ എത്തിച്ചത് ബാംഗ്ലൂരിൽ നിന്ന്

പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇവർ എം.ഡി.എം.എ വിൽപ്പന നടത്തിവരുന്നുന്നെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.

New Update
1001339370

കോട്ടയം: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളും സുഹൃത്തും അറസ്റ്റിൽ.

Advertisment

 പുതുപ്പള്ളി മീനടം ഇരവുചിറ വെള്ളത്തടത്തിൽ അമൽ ദേവ് (38), ഭാര്യ ശരണ്യ രാജൻ (36), ഇവരുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി മാരാരിക്കുളം മായിത്തറ തിരുവിഴ പുകലപ്പുരയ്ക്കൽ രാഹുൽ രാജ് (33) എന്നിവരെയാണ് പിടികൂടിയത്.

ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. 68 ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.

ഇവർ മീനടത്ത് വാടകക്ക് താമസിക്കുകയാണ്.

കാറിൽ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് പതിവ്.

ബാംഗ്ലൂരിൽ നിന്നുമാണ് ഇവർ എം.ഡി.എം.എ എത്തിക്കുന്നത്. 

ഇന്നലെ സമാനരീതിയിൽ വിൽപ്പന നടത്തി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പാമ്പാടി പോലീസിന്റെ പിടിയിലായത്.

 പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇവർ എം.ഡി.എം.എ വിൽപ്പന നടത്തിവരുന്നുന്നെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.

ഇതേതുടർന്ന് ദിവസങ്ങളായി ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

 ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ ലഹരിവിരുദ്ധസേനയായ ഡാൻസാഫ് സംഘം, പാമ്പാടി പോലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

 അമൽദേവും, രാഹുൽ രാജും വധശ്രമം, ലഹരി വില്പന തുടങ്ങി നിരവധി കേസുകളിൽ നിലവിൽ പ്രതികളാണ്.

 കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലടക്കം അമലിന് കേസുകളുണ്ട്. രാഹുലിന് വാറണ്ടുള്ളതിനാൽ ദമ്പതികളോടൊപ്പം ഇവിടെ ഒളിച്ചു താമസിക്കുകയാണ്

Advertisment