കേരളത്തിലും ദീപാവലി ആഘോഷം തകൃതി. സജീവമായി പടക്ക വിപണി. ബേക്കറികളിലെ മധുര പലഹാരങ്ങള്‍ക്കും ഡിമാന്‍ഡ്

കേരളത്തില്‍ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമേയുള്ളു. എന്നാല്‍, ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി

New Update
1001339413

കോട്ടയം: ഉത്തരേന്ത്യയിലാണ് ദീപാവലിയുടെ തിളക്കം കൂടുകയെങ്കിലും കേരളത്തിലും ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

Advertisment

ഇന്നലെ കേരളത്തിലെ പടക്കകടകളിലെല്ലാം നല്ല തിരക്കായിരുന്നു, മത്താപ്പും തറച്ചക്രവും കമ്പിത്തിരിയും കത്തിച്ച് ഇന്ന് ദീപാവലിയുടെ ആഘോഷപ്പൂരമൊരുക്കും.

 മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് മലയാളികള്‍ ദീപാവലിയെ കൂടുതല്‍ മധുരതരമാക്കുന്നത്.

 മലയാളികളേക്കാള്‍ കേരളത്തിലുള്ള തമിഴ് ഉത്തരേന്ത്യന്‍ സമൂഹങ്ങളാണ് ദീപാവലി ആഘോഷം വിപുലമായി കൊണ്ടാടുന്നത്.

ഇവര്‍ക്കായി വ്യത്യസ്തമായ പുതിയ വിഭവങ്ങള്‍ ദീപാവലിക്കായി പലഹാരക്കടകളില്‍ നേരത്തെ എത്തിയിരുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടാകും.

കേരളത്തില്‍ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമേയുള്ളു.

എന്നാല്‍, ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി. ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്.

 സംസ്ഥാനത്ത് ദീപാവലി ആഘോഷം പരിസരമലിനീകരണം പരമാവധി ഒഴിവാക്കി പരിസര ശുചിത്വം പാലിച്ചാണ് നടത്തുന്നത്.

ആഘോഷങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, സ്ട്രോകള്‍, പ്ലാസ്റ്റിക് കോട്ടിംഗ് കൊണ്ടുള്ള കപ്പുകള്‍ തുടങ്ങിയവ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Advertisment