/sathyam/media/media_files/2025/06/11/AvTFjNJ4m1dJUjflcByG.jpg)
കോട്ടയം: മഴ ശക്തമായതോടെ പലരും യാത്ര ഒഴിവാക്കി, മൂന്നാറിലും വാഗമണ്ണിലുമെല്ലാം ഹോം സ്‌റ്റേകള്‍ പലതും കാലിയാണ്.
കഴിഞ്ഞ ദിവസങ്ങളിലയായി ഇടുക്കി കോട്ടയം ഉള്‍പ്പടെ കേരളത്തിന്റെ വിവിധ മേഖലകളില്‍ മഴ ശക്തമായിരുന്നു.
മഴ ഇടുക്കിയില്‍ വിലയ ദുരിതം വിതച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത്.
അതിശക്തമായ മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം പതനഞ്ചിടങ്ങളില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു.
ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്തതാണ് ജില്ലയെ ദുരിതത്തിലാക്കിയത്.
മഴ ശക്തമായതോടെ പലരും ബുക്കിങ് ഒഴിവാക്കി. ദീപാവലിയോടനുബന്ധിച്ച് മിക്ക ഹോം സ്‌റ്റേകളിലും ബുക്കിങ് ഉണ്ടായിരുന്നു .
ഉത്തരേന്ത്യക്കാരാണ് കൂടുതല്‍ കേരളം ഒഴിവാക്കിയത്. ഇതോടെ വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടായെന്നു ഇവര്‍ പറയുന്നു.
ഇതിനിടെ വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചുണ്ടാകുന്ന ആക്രമങ്ങളും സഞ്ചാരികളുടെ കുറവിന് കാരണമാകുന്നുണ്ട്.
മൂന്നാറില്‍ സഞ്ചാരികള്‍ക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമടക്കം വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.