മുടങ്ങിക്കിടക്കുന്ന കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് ആവശ്യം. പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ പ്രതിമാസം വേണ്ടത് 72 കോടി. സെസ് പിരിവിലൂടെ പെന്‍ഷന്‍ കുടിശികയടക്കം തീര്‍ക്കാനാകുമെന്ന സര്‍ക്കാരിന്റെ വാദം പാളി

പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ പ്രതിമാസം വേണ്ടത് 72 കോടി. 2024ലെ ഓണത്തിന് ഒരു മാസത്തെ പെന്‍ഷനടക്കം നല്‍കാന്‍ 72 കോടി കണ്ടെത്തിയെന്നു സര്‍ക്കാര്‍ അറിയിച്ചെങ്കിലും മുഴുവന്‍ പേര്‍ക്കും ലഭിച്ചിരുന്നില്ല. 

New Update
building construction
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കു ക്ഷേമപെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടങ്ങിയിട്ടു രണ്ടു വര്‍ഷമാവുകയാണ്. നിരവധി തൊഴിലാളി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. 

Advertisment

സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയ ഉറപ്പുകള്‍ തൊഴിലാളികള്‍ക്കു ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ മാത്രം നടപ്പായില്ല.


മുടങ്ങിയിരിക്കുന്ന നിര്‍മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക സഹിതം അനുവദിക്കണമെന്നു തൊഴിലാളി സംഘടനകള്‍ പറയുന്നു. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കിട്ടാത്തതുമൂലം 3.80 ലക്ഷം തൊഴിലാളികള്‍ കഷ്ടപ്പാടിലായിരിക്കുന്നത്.


ബില്‍ഡിങ് സെസ് പിരിവിലൂടെ പെന്‍ഷന്‍ കുടിശികയടക്കം തീര്‍ക്കാനാകുമെന്നാണു സര്‍ക്കാരിന്റെ വാദം. എന്നാല്‍, 2024 ജനുവരി 16വരെ സെസ് കുടിശിക 400 കോടിയാണ്. 

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലൂടെ ഓണ്‍ലൈനായി സെസ് പിരിച്ചെടുക്കുന്നതോടെ പ്രതിമാസം 80 കോടി ബോര്‍ഡിലേക്കെത്തുമെന്നും പെന്‍ഷന്‍ കുടിശിക തീര്‍ക്കാമെന്നുമുള്ള കണക്കൂട്ടല്‍ പാളി.


2024 ഏപ്രില്‍ മുതലുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമാണു നല്‍കാനുള്ളത്. ആയിരം കോടിയിലധികം കുടിശിക സര്‍ക്കാര്‍ വരുത്തി. ആറു മാസത്തിനകം കുടിശിക കൊടുത്തു തീര്‍ക്കുമെന്ന 2024 സെപ്റ്റംബറിലെ സര്‍ക്കാര്‍ ഉറപ്പു ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല.


പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ പ്രതിമാസം വേണ്ടത് 72 കോടി. 2024ലെ ഓണത്തിന് ഒരു മാസത്തെ പെന്‍ഷനടക്കം നല്‍കാന്‍ 72 കോടി കണ്ടെത്തിയെന്നു സര്‍ക്കാര്‍ അറിയിച്ചെങ്കിലും മുഴുവന്‍ പേര്‍ക്കും ലഭിച്ചിരുന്നില്ല. 

തനതു ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രധാന വരുമാനം തൊഴിലാളികളുടെ അംശദായവും ബില്‍ഡിങ് സെസ് പിരിവുമാണ്. 

സെസ് പിരിവിലൂടെ ബോര്‍ഡിന്റെ വരുമാനത്തില്‍ കാലക്രമേണ വര്‍ധനവുണ്ടാകും. അങ്ങനെ പെന്‍ഷനടക്കം സമയബന്ധിതമായി വിതരണം ചെയ്യാനാകുമെന്നാണു സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്.

Advertisment