കടനാട് കാവുംകണ്ടത്തു നിന്നും കാണാതായ മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ചെക്ക്‌ഡാമിന് മുകളിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം. മഴയെ തുടർന്ന് തോട്ടിൽ ജലനിരപ്പും ഉയർന്നിരുന്നു

തോട്ടിൽ വീണതാണെന്ന സംശയത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയത്. മഴയെ തുടർന്ന് തോട്ടിൽ ജലനിരപ്പും ഉയർന്നിരുന്നു. ചെക്ക്‌ഡാമിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. 

New Update
accidental death

പാലാ: കടനാട് പഞ്ചായത്തിലെ കാവുംകണ്ടത്ത് ഇന്നലെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കണ്ടത്തിൻ തറയിൽ ശ്രീനിവാസനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 ന്  സമീപത്തെ കടയിലെത്തി ചെക്ക്‌ഡാമിന് മുകളിലൂടെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം.  

Advertisment

തോട്ടിൽ വീണതാണെന്ന സംശയത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയത്. മഴയെ തുടർന്ന് തോട്ടിൽ ജലനിരപ്പും ഉയർന്നിരുന്നു. ചെക്ക്‌ഡാമിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. 

രാവിലെ ആരംഭിച്ച തെരച്ചിലിനിടെ മുണ്ട് കണ്ടെത്തിയിരുന്നു. തുടർന്ന് 10 മണിയോടെ ചെക്ക്ഡാമിന് 500 മീറ്റർ താഴെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisment