/sathyam/media/media_files/2025/10/21/crime-mdma-kottayam-2025-10-21-14-22-16.jpg)
കോട്ടയം: കഴിഞ്ഞദിവസം കോട്ടയത്ത് മാരകലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായ ദമ്പതികൾ ഉൾപ്പെടെയുള്ളവർ മധ്യകേരളത്തിലെ ലഹരിമാഫിയയുടെ പ്രധാനകണ്ണികളെന്ന് സൂചന.
വിദ്യാർഥികളും ഇവരുടെ ഇടപാടുകരായിരുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കോട്ടയം കേന്ദ്രീകരിച്ച് വൻതോതിലുള്ള ലഹരിക്കച്ചവടമാണ് ഇവർ നടത്തിയിരുന്നത്.
മീ​ന​ടം വെ​ട്ട​ത്തു​ക​വ​ല ​ഇ​ല​ക്കൊ​ടി​ഞ്ഞി റോ​ഡി​ല്‍ പു​ത്ത​ന്‍​പു​ര​പ്പ​ടി​യിൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വാ​ക​ത്താ​നം ഇ​ര​വു​ചി​റ കൊ​ണ്ടോ​ടി​പ്പ​ടി വെ​ള്ള​ത്ത​ട​ത്തി​ല്‍ അ​മ​ല്‍​ദേ​വ് (37), ഇ​യാ​ളു​ടെ ഭാ​ര്യ ശ​ര​ണ്യ രാ​ജ​ന്‍ (35), ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി മൈ​ത​റ കു​റ്റു​വേ​ലി പു​ക​വ​ല​പ്പു​ര​ക്ക​ല്‍ രാ​ഹു​ല്‍ രാ​ജ് (33) എ​ന്നി​വ​രാണ് ഞാ​യ​റാ​ഴ്ച പോലീസിന്‍റെ വലയിലായത്. 68.98 ഗ്രാം ​എം​ഡി​എം​എ ഇ​വ​രു​ടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.
കോ​ട്ട​യ​ത്തെ ലോ​ഡ്ജി​ല്‍​നി​ന്നും ഒരാളെ പോലീസ് പിടികൂടി. ഇയാളുടെ പക്കൽനിന്ന് എം​ഡി​എം​എ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. ഇടു​ക്കി പാ​റ​ത്തോ​ട് ചേ​റ്റു​പാ​റ സ​ന്യാ​സി​പ്പാ​റ തൊ​ടു​ക​യി​ല്‍ അ​ന്‍​വ​ര്‍​ഷാ (29) ആണ് പിടിയിലായത്.
7.66 ഗ്രാം ​എം​ഡി​എം​എ​ ഇയാളിൽനിന്നു പി​ടി​ച്ചെ​ടു​ത്തു. അ​ന്‍​വ​ര്‍​ഷാ​യ്ക്കെ​തി​രെ പ​ത്ത​നം​തി​ട്ട, പ​മ്പ, ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലും ലഹരിക്കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ നാ​ലുപേ​രും ഇപ്പോൾ റി​മാ​ന്‍​ഡിൽ ആണ്.