പുതുപ്പള്ളി പരിയാരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് മാനസിക വിഭ്രാന്തിയുള്ളയാൾ. മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു പോലീസ്

New Update
up police jeep

പുതുപ്പള്ളി: പരിയാരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായ് എത്തിയ ആളെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ഗോപാലകൃഷ്ണൻ നായർ (73) ആണ് മരണപ്പെട്ടത്.

Advertisment

പരിയാരത്ത് ലീലാ ഹോസ്പിറ്റലിലാണ് ഇന്ന് രാവിലെ ഏഴു മണിയോട് കൂടി ആണ് രോഗി ഫാനിൽ  തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.  ഉടൻ വാകത്താനം പോലിസിൽ വിവരം അറിയിച്ചു പോലിസ് എത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

ഇയാൾ വളരെ കാലമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിന് മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Advertisment