/sathyam/media/media_files/2025/10/22/nithin-gadkari-narendra-modi-2025-10-22-14-44-52.jpg)
കോട്ടയം: 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നതു മുതല്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മുന്‍ഗണനായാണ് നല്‍കിവരുന്നത്.. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും 2047-ഓടെ ഇന്ത്യയെ ഒരു വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും നമ്മുടെ ദേശീയപാത ശൃംഖല അമേരിക്കയുടേതിനേക്കാള്‍ മികച്ചതാക്കിത്തീര്‍ക്കുന്നതിനുള്ള വ്യക്തമായ പദ്ധതിയും കാഴ്ചപ്പാടുമായാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നേറ്റം.
ഈ സാഹചര്യത്തില്‍ കേരളത്തിന് രാജ്യവികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയുമെന്നും കേന്ദ്രം കരുതുന്നു. ഏറ്റവും ഒടുവില്‍ കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിന് ഉദാഹരണമാണ്.
രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂര്‍), കൊടൂങ്ങല്ലൂര്‍ - അങ്കമാലി, വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയാണ് ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
തിരുവനന്തപുരം - കാസര്‍കോട് ദേശീയ പാത 66 ന്റെ ഉദ്ഘാടനം അടുത്തവര്‍ഷം ജനുവരിയില്‍ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി ജനങ്ങള്‍ക്കു ഉറപ്പു നല്‍കിയിരുന്നു. സ്ഥലം ഏറ്റെടുത്ത വകയില്‍ കേരളം നല്‍കാനുള്ള 237 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എഴുതി തള്ളാനും തീരുമാനിച്ചിരുന്നു.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ നിര്‍മിക്കപ്പെട്ട റോഡുകള്‍ രാജ്യത്തെ ചരക്ക് ഗതാഗതച്ചെലവ് 16 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. അടുത്ത വര്‍ഷത്തോടെ, ചെലവ് ഒമ്പത് ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം രാജ്യമെമ്പാടുമായി 25 പുതിയ ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിക്കുന്നുണ്ട്.
തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ആധ്യാത്മിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി 3000 കിലോമീറ്ററിലധികം ദൈര്‍ഘ്യത്തില്‍ ദേശീയപാതകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ആധ്യാത്മിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളും രൂപപ്പെട്ടുവരുന്നു. 22,000 കോടി ചെലവില്‍ പൂര്‍ത്തിയാക്കിയ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, ദക്ഷിണേഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ചൈന, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നു ബുദ്ധന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചു.
കേദാര്‍നാഥിലേക്ക് 12,000 കോടി ചെലവില്‍ റോപ്പ്‌വെയുടെ നിർമാണം പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലെ കൈലാസ് മാനസസരോവറിനെ പിത്തോറഗഢുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി.
റോഡ് നിര്‍മ്മാണത്തെക്കുറിച്ച് ഐ.ഐ.എം. ബാംഗ്ലൂര്‍ നടത്തിയ സമീപകാല പഠനത്തില്‍, ദേശീയപാത നിര്‍മ്മാണത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയും ഇന്ത്യയുടെ ജി.ഡി.പിയില്‍ 3.21 വര്‍ധനവിന് കാരണമാകുന്നതായും, ഇത് 3.2 മടങ്ങ് ബഹുഗുണീകൃത ഫലങ്ങള്‍ ഉളവാക്കുന്നതായും കണ്ടെത്തി.
ആഭ്യന്തര ഉത്പാദനം 9 ശതമാനവും കാര്‍ വില്പന 10.4 ശതമാനവും വര്‍ധിച്ചു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമല്ല, നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
'ഗതി ശക്തി' പദ്ധതിയും മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി സംരംഭവും റോഡുകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍, തുറമുഖങ്ങള്‍ എന്നിവയെ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിക്കുന്നു. ഇത് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമായി.
ഗണ്യമായ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്ന പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകകളിലൂടെ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കാനും മന്ത്രാലയം മുന്‍കൈയെടുത്തു. ഈ മാതൃകയില്‍ 12 ലക്ഷം കോടിയിലധികം ചെലവുള്ള റോഡ് നിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്.
2014-ല്‍ ആരംഭിച്ച ഈ പ്രയാണം കേവലം റോഡ് നിര്‍മാണം മാത്രമായി ഒതുങ്ങുന്നില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍, ഇന്ത്യയുടെ പുരോഗതിയുടെ ജീവരേഖയായി ഇത് മാറിയിരിക്കുന്നു.
ദേശീയപാതാ ശൃംഖലയുടെ വികാസം, യാത്ര സുഗമമാക്കുക മാത്രമല്ല, ആഭ്യന്തര വ്യാപാരം, വ്യവസായം, വിനോദസഞ്ചാരം, സുരക്ഷ എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ പേരിലേക്കും സമഗ്ര വികസനം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ ലക്ഷ്യം എത്രയും വേഗം കൈവരിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുകയാണ് കേന്ദ്രം.
2014ല്‍ നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മുതല്‍, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കിവരികയാണ്.
ഈ ദിശയില്‍, കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം അടിസ്ഥാന സൗകര്യ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറി.
മോഡിയുടെ നേതൃത്വത്തില്‍, മന്ത്രാലയം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക മാത്രമല്ല, 2014 മുതലുള്ള കാലത്ത് അതിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു.
ഗുണനിലവാരം, വേഗത, സുതാര്യത, പരിസ്ഥിതി സൗഹൃദ നയങ്ങള്‍ എന്നിവയില്‍ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിലൂടെ ഇന്ത്യയുടെ ദേശീയപാത ശൃംഖല ആഗോള തലത്തില്‍ അംഗീകരിക്കപ്പെടും.