/sathyam/media/media_files/2025/10/22/mar-jose-pulickal-2025-10-22-16-58-46.jpg)
കോട്ടയം: ക്രൈസ്തവ അവഗണനയ്‌ക്കെതിരെ തുറന്നടിച്ചു കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. ക്രിസ്ത്യന്‍ സമുദായത്തോട് സര്‍ക്കാരിനുള്ളത് വിവേചനപരമായ നിലപാടാണ്. ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ ? ആരുടെ കണ്ണില്‍ പൊടിയിടാനായിരുന്നു ആ റിപ്പോര്‍ട്ടു തയാറാക്കിതെന്നും ബിഷപ്പ്.
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലും സര്‍ക്കാര്‍ വിവേചനപരമായ നിലപാടാണു സ്വീകരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ എന്‍എസ്എസിനു ലഭിച്ച അനുകൂലവിധി എല്ലാവര്‍ക്കും ബാധകമാണന്നു പകല്‍ പോലെ വ്യക്തമായിട്ടും അതിനെ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ഇടപെടുന്നു എന്ന് വരുത്തി വച്ചിട്ടു കാര്യമില്ലെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തോടും സമൂഹത്തോടും രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും കുറ്റപ്പെടുത്തി.
സമുദായത്തോടുള്ള അവഗണനയ്ക്കു മറുപടി നല്‍കാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണ ശാലയാണ് അടുത്തു വരുന്നത്. ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യണമെന്നു സമ്മര്‍ദം ചെലുത്തുന്ന പതിവ് സഭയ്ക്ക് ഇല്ല.
എന്നാല്‍ മറ്റുള്ളവര്‍ക്ക് കൊടുത്തിട്ട് തങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാനുയാനുള്ള ബുദ്ധി കത്തോലിക്കര്‍ക്ക് ഉണ്ടെന്ന് മാര്‍ റാഫേല്‍ തട്ടില്‍ അവകാശ സംരക്ഷണ യാത്രയില്‍ പറഞ്ഞു.