/sathyam/media/media_files/2025/10/23/ajmi-troll-add-2025-10-23-21-38-13.jpg)
കോട്ടയം: രസകരമായ പരസ്യ വാചകങ്ങള്‍ കൊണ്ട് എന്നും ശ്രദ്ധേയമാകാറുണ്ട് അജ്മി പുട്ടുപൊടി. ഇക്കുറി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു പോയതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു തള്ളുന്നതാണ് എഐ ടൂള്‍ ഉപയോച്ചു അജ്മി ചിത്രീകരിച്ചത്.
പരസ്യം ചില ആളുകള്‍ സര്‍ക്കാരിനെതിരെയും മറ്റും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന അജ്മി മാനേജ്മെന്‍റ് അത്തരം കാര്യങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടതില്ല എന്ന നിലപാടോടുകൂടി പരസ്യം നീക്കം ചെയ്യുകയായിരുന്നു.
വിവാദങ്ങള്‍ക്കു ശ്രദ്ധകൊടുക്കാതെ ഹെലികോപ്റ്റര്‍ തള്ളുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും ആരോഗ്യമാണ് അജ്മി ലക്ഷ്യമിട്ടത്.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് എക്കാലവും പ്രാധാന്യം നല്‍കുന്നതാണ് അജ്മിയുടെ വിജയ രഹസ്യം. മായം ചേര്‍ക്കാത്ത നല്ല ഉത്പന്നം നല്‍കുന്നതിനായി 100% ഗുണമേന്മയുള്ള അരി മാത്രം തെരഞ്ഞെടുത്ത് പ്രോസസ് ചെയ്തു ജനങ്ങളിലേക്ക് എത്തിക്കുകയാണ് അജ്മി ചെയ്യുന്നത്.
ആരംഭ കാലം ആലോചിക്കുമ്പോള്‍ അന്ന് സ്വപ്നം പോലും കാണാത്ത വളര്‍ച്ചയിലാണ് ഇന്നത്തെ അജ്മി എത്തിനില്‍ക്കുന്നത്. കേരളത്തിലെ മുപ്പതിനായിരത്തിലധികം കടകളില്‍ അജ്മി ഉത്പന്നം ലഭ്യമാണ്.
ഇതുകൂടാതെ തമിഴ്നാട് കര്‍ണാടക തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും അജ്മിയുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
അജ്മിയുടെ ഗുണമേന്മ ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള പരസ്യങ്ങളാണ് അജ്മി തയാറാക്കാറ്. അജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെപ്പോരും, നല്ല രുചിക്ക് ഒരു ജയ്, അജ്മി കഴിച്ചാല്‍ ആരോഗ്യത്തിനും ജയ് എന്നിങ്ങനെ രസകരമായ പരസ്യവാചകങ്ങളാണ് അജ്മി പ്രയോഗിക്കാറുള്ളത്.
പതവു തെറ്റിയില്ല ഇക്കുറിയും പരസ്യം വന്‍ ഹിറ്റായി. നിരവധി ആളുകാണ് പരസ്യ ചിത്രത്തിനു കമന്റുകള്‍ ഇട്ടത്.
പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം ഉണ്ടായത്. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു. എന്നാല്‍, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിംഗ് സ്ഥലം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ ഹെലിപാട് ഒരുക്കാന്‍ 24 മണിക്കൂര്‍ പോലും കിട്ടിയിരുന്നില്ല. സംഭവം സുരക്ഷാ വീഴ്ചയല്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. 'എച്ച്' മാര്‍ക്കിനേക്കാള്‍ പിന്നിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പുതിയ കോണ്‍ക്രീറ്റ് ആയതിനാല്‍ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി.
സുരക്ഷാ പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ ഇവിടെ നിന്നു തന്നെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us