കോട്ടയം ഡിസിസി വൈസ് പ്രസിഡന്‍റ് കെ.സി നായര്‍ അന്തരിച്ചു

New Update
kc nair

കോട്ടയം: ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇടമറ്റം ഐക്കര വാഴമറ്റം പുത്തുപ്പള്ളിയില്‍ എ.കെ ചന്ദ്രമോഹന്‍ (കെസി നായര്‍ - 72) അന്തരിച്ചു. ഹൃദ്രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. 

Advertisment

ഇന്ന് വൈകുന്നേരവും ളാലം ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട പൊതു പരിപാടിയില്‍ സംബന്ധിച്ച് മടങ്ങിയെത്തി വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ആയിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

kc nair participated program

ഇന്ന്  3.30ന്  കെ സി പങ്കെടുത്ത പരിപാടി

കോട്ടയം ഡിസിസി വൈസ് പ്രസിഡന്‍റും ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. സേവാദള്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡന്‍റുമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

Advertisment