എം.സി റോഡിൽ മോനിപ്പിള്ളിക്ക് സമീപം ടൂറിസ്റ്റ് ബസ് യാത്രക്കാരുമായി മറിഞ്ഞു. ഒരാൾ മരിച്ചു. 49 പേർക്ക് പരുക്ക്. 18 പേരുടെ നില ഗുരുതരം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുക ആയിരുന്നു

ചീങ്കല്ലിൽ ബസാണ് അപകടത്തിൽപ്പെട്ടത്.

New Update
1001358522

കോട്ടയം. എം സി റോഡിൽ മോനിപ്പിള്ളിക്ക് സമീപം ടൂറിസ്റ്റ് ബസ് യാത്രക്കാരുമായി മറിഞ്ഞു.

Advertisment

ഒരാൾ മരിച്ചു. 49 പേർക്ക് പരുക്ക് 18 പേരുടെ നില ഗുരുതരം. കണ്ണൂർ ഇരട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്.

ഇരിട്ടിയിൽ നിന്നും തിരുവനന്തപുരം പോയി തിരികെ വരുന്നതിനിടെ വെളുപ്പിന് 2 മണിയോടെ ആയിരുന്നു അപകടം. ചീങ്കല്ലിൽ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുക ആയിരുന്നു.

അപകടത്തിൽ ഗുരുതര പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisment