/sathyam/media/media_files/2025/10/27/1001359047-2025-10-27-12-36-51.jpg)
തലയോലപ്പറമ്പ്: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സ്‌റ്റേഷനറി സാധനങ്ങൾ വാങ്ങാൻ തലയോലപ്പറമ്പ് പഞ്ചായത്ത് ആംബുലൻസ് ഉപയോഗിച്ചെന്നു പരാതി.
പാലക്കാട്ട് കഞ്ചിക്കോടുള്ള ഗ്രാമലക്ഷ്‌മി മുദ്രാലയത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ആംബുലൻസിൽ സാധനങ്ങൾ തലയോലപ്പറമ്പിൽ എത്തിച്ചത്.
എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ കൂടി 170 ൽ അധികം കിലോമീറ്ററോളം ദൂരമാണ് ആംബുലൻസ് നിയമവിരുദ്ധമായി ഓടിയത്.
വിഷയത്തിൽ പഞ്ചായത്തിനെതിരെ പ്രാദേശിക ബി.ജെ.പി നേതൃത്വം രംഗത്തു വന്നു.
പ്രസിഡന്റ്, സെക്രട്ടറി, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടുന്നത്.
ഇതോടൊപ്പം ഗുരുതര ആരോപണവും ബി.ജെ.പി ഉന്നയിക്കുന്നു.
ആംബുലൻസ് ഡ്രൈവർ ക്കെതിരേ സ്വർണ്ണത്തട്ടിപ്പടക്കം നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്.
പ്രാദേശിക സി.പി.എം. നേതാക്കളുടെ വിശ്വസ്‌തനായതുകൊണ്ട് പരാതികളെല്ലാം നേതാക്കൾ ഇടപ്പെട്ട് ഒതുക്കി തീർക്കുകയായിരുന്നു.
ഇതരം ഒരാളുടെ നേതൃത്വത്തിൽ സേ്‌റ്റഷനറി സാധനങ്ങൾ വാങ്ങനെന്ന പേരിൽ കഞ്ചിക്കോട് വരെ പോകാൻ ആംബുലൻസ് ഉപയോഗിക്കാൻ അനുമതി നൽകിയത് ദുരൂഹമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഇതുസംബന്ധിച്ചി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം എൽ.എ സ്.ജി.ഡി. ജോയിന്റ് ഡയറകർ, വൈക്കം ആർ.ടി.ഒ. എന്നിവർക്ക് ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പരാതി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us