/sathyam/media/media_files/2025/10/27/kerala-lottary-tickets-2025-10-27-17-07-52.jpg)
കോട്ടയം: സംസ്ഥാനത്തെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വിവിധ കണക്കുകൾ അനുസരിച്ച് നിലവിൽ 25 മുതൽ 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്കുകൾ.
ലഭ്യമായ വിവിധ കണക്കുകളുടെ ശരാശരി വച്ച് പരിശോധിച്ചാൽ കേരളത്തിലുള്ള 13 പേരിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളിയാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മാറിയിരിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചു പല വാർത്തകളും വരാറുണ്ട്. മദ്യത്തിനും മറ്റു ലഹരിക്കും അടിമകളായവർ ഇവർക്കിടയിൽ ഉണ്ട്. എന്നാൽ, ഇക്കൂട്ടർ കേരളാ ഭാഗ്യക്കുറിക്കും അടിമകളാണെന്നതിനു തെളിവുകളാണ് പുറത്തുവരുന്നത്.
കുമ്മനത്ത് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയറിയാതെ വിൽക്കാൻ ശ്രമിച്ച കേസിൽ കുമരകത്ത് അറസ്റ്റിലായ അസം സ്വദേശിയായ പിതാവ് ജോലിക്കൊന്നും പോകാതെ വീട്ടിലിരിക്കുന്ന ആൾ എന്നാണ് പോലീസ് പറയുന്നു.
സമീപത്തു താമസിക്കുന്ന മറ്റ് അതിഥിത്തൊഴിലാളികളിൽ നിന്നു കടംവാങ്ങി ചീട്ടുകളിയും ലോട്ടറിയെടുപ്പുമായിരുന്നു പ്രധാന പരിപാടികൾ. ഇങ്ങനെ അൻപതിനായിരം രൂപയുടെ കടം വന്നു. ഇതു തീർക്കാൻ തൻ്റെ രണ്ടു മാസം പ്രായമുള്ള കുട്ടിയെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ ഇതര സംസ്ഥാനക്കാർക്കിടയിൽ വലിയ പ്രചാരമാണ് കേരളാ ലോട്ടറിക്കുള്ളത്. ദിവസവും ദിവസം കിട്ടുന്ന ശമ്പളത്തിൽ നിന്നു നല്ലൊരു തുക ഇവർ ലോട്ടറി എടുക്കാനയി മാറ്റിവെക്കുന്നുണ്ട്. ഒരു ദിവസം അഞ്ചും ആറും ടിക്കറ്റു വീതം എടുക്കുന്നവർ ഉണ്ട്. ചെറിയ സമ്മാനങ്ങൾ ലഭിക്കുന്നതോടെ ഇവർ പതിയെ ലോട്ടറിക്ക് അടിമകളായി മാറുകയും ചെയ്യും.
കുമ്മനത്തെ പിതാവും ഇത്തരത്തിൽ ഒരാളായിരുന്നു. അതേ സമയം ലോട്ടറി എടുത്തു രക്ഷപ്പെട ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ട്. കാരുണ്യ ലോട്ടറിയില്‍ ഒരുകോടി സമ്മാനം ഉൾപ്പടെ ഇതര സംസ്ഥാനക്കാരെ തേടി എത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us