/sathyam/media/media_files/2025/09/11/sreekandan-nair-vinu-v-john-arun-kumar-2025-09-11-20-38-21.jpg)
കോട്ടയം: ശബരിമല സ്വർണ പാളി വിഷയം നിറഞ്ഞുനിന്ന വാരത്തിലും മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ്.
ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാര്‍ക്) പുറത്തുവിട്ട വാർത്താ ചാനലുകളുടെ റേറ്റിങ്ങിലും 90 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
ശമ്പരിമല സ്വർണപാളി കൊള്ള, പി.എം ശ്രീയിൽ ചേരാനുള്ള സർക്കാരിൻ്റെ തീരുമാനം, സിപിഐയുടെ എതിർപ്പ്, മെസി കേരളത്തിലേക്കില്ലെന്നുള്ള സ്ഥിരീകരണം, അടിമാലി മണ്ണിടിച്ചിൽ എന്നിവയാണ് ഈ വാരത്തിലെ പ്രധാന വാർത്തകൾ.
മെസിയും അർജൻ്റീന ടീമും വരുമെന്നു പറഞ്ഞു വ്യാമോഹിപ്പിച്ച റിപോർട്ടർ ടിവി തന്നെയാണ് രണ്ടാം സ്ഥാനത്ത്. 68 പോയിന്റാണ് റിപോർട്ടർ ടിവിക്കുള്ളത്.
51 പോയിന്റുമായി ട്വന്റി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനക്കാരായ റിപോർട്ടറും ട്വൻ്റി ഫോറും തമ്മിൽ 17 പോയിന്റ് വ്യത്യാസമാണുള്ളത്.
മനോരമ ന്യൂസിനെ പിന്നിലാക്കി മാതൃഭൂമി ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്. മാതൃഭൂമി ന്യൂസ് 36 പോയിൻറ് നേടിയപ്പോൾ മനോരമ ന്യൂസിന് 34 പോയിന്റ് മാത്രമേ നേടാനായുളളു.
പഴയ വാർത്താവതരണ രീതിയിൽ കാര്യമായ മാറ്റത്തിനോ പരിഷ്കാരങ്ങൾക്കോ മനോരമ തയാറായിട്ടില്ല. പത്രത്തെപോലെ പരമ്പരാഗത പ്രേക്ഷകർ പിന്തുണക്കും എന്ന പ്രതീക്ഷയിലാണ് ചാനലിൻെറ മുന്നോട്ട് പോക്ക്.
ന്യൂസ് മലയാളം 27, ജനം ടിവി 23, കൈരളി 20, ന്യൂസ്18 കേരള 10, മീഡിയ വൺ 9 എന്നിങ്ങനെയായാണ് മറ്റു ചാനലുകളുടെ പോയിൻ്റു നില.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us