/sathyam/media/media_files/2025/10/28/1001361507-2025-10-28-10-11-28.jpg)
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ടോയ്ലറ്റ് കോംപ്ലക്‌സ് നിർമിക്കും.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ചേർന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം.
ലാബ് പരിശോധന അടക്കമുല്ല കാര്യങ്ങലിൽ ഫീസിൽ വർധിപ്പിക്കാനുളള അജണ്ട വികസനമിതിയംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. കലക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മെഡിക്കൽ വാർഡുകളായ 2, 6, 9 വാർഡുകളിയിലെ ശൗചാലയം പുതുക്കിപ്പണിയാൻ തീരുമാനമെടുത്തു.
കാലപ്പഴക്കം മൂലം അടച്ചുപൂട്ടാൻ പിഡബ്ല്യൂഡി നിർദേശിച്ചതോടാണ് ശൗചാലയങ്ങൾ പൂട്ടിയത്.
ഇതിലേക്ക് എച്ച്ഡിഎസ് ഫണ്ടിൽ നിന്ന് 74 ലക്ഷം രൂപ ചെലവഴിക്കയും തീരുമാനമെടുത്തു.
പുതിയ ടോയ്ലറ്റ് കോംപ്ലക്‌സാണ് ഈ വാർഡുക്കൾക്കായി നിർമ്മിക്കുന്നത്.
ഇതിനു പുറമേ കാർഡിയോളജിൽ പുതുതായി ഏർപ്പെട്ട കാത്താബ്, കാൺസർ വാർഡിൻ സമിതി 32 സ്ലൈഡ് സി ടി സ്കാൻ സംയോജനം, എന്നിവ ഉദ്ഘാടനത്തിനു സജ്ജമാനെന്ന വിവരം സർക്കാരിനെ അറിയിക്കാനും യോഗവും തീരുമാനമെടുത്തു.
ആശുപത്രയിൽ പൊതുശ്മശാനം ഏർപ്പെടുന്നതിന്നുനുള്ള സ്ഥലം നൽകുന്നതിന് അംഗീകാരം നൽകിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
മന്ത്രി വി.എൻ. വാസവൻ അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണു ശ്മശാനം നിർമിതി. നിർമ്മാണത്തിലിരിയുന്ന കാർഡിയോളജി ബ്ലോക്ക് സ്പെഷ്ൽ, സൂക്ക് 10 സബ്സ്റ്റേഷൻ എന്നിവയുടെ പുരോഗതിയും യോഗവും വിലയിരുത്തി.
എംപി ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയും നവകേരള സദസിൽ നി ലഭിച്ച നാലുകോടിയും ഉപയോഗിച്ച് കുട്ടികളുടെ ആശുപത്രയിൽ നടക്കുന്ന വികസ പ്രവർത്തനങ്ങൾ എന്നിവ ത്വരിതാനിർത്തതപ്പട ആശുപത്രി വികാസ സമിതി ജീവനക്കാരുതെ വിരമിക്കൽ പ്രായം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വർദ്ധിപ്പിച്ചു സ്വീകരിക്കാൻ തത്ത്വത്തിൽ തീരുമാനമെടുത്തു.
യോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി, മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. പുന്നൂസ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ദീപ ജോസ്, ആശുപതി വിഗതികൾ വിഭാഗങ്ങളുടെ എൻജിനീയർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us