/sathyam/media/media_files/2025/07/12/cpi-and-cpmuntitledgggg-2025-07-12-09-06-42.jpg)
കോട്ടയം: പി.എം ശ്രീയിൽ ഒരു അനുനയത്തിനും തയാറല്ലെന്നും പദ്ധതിയിൽ നിന്നും പിൻമാറുക മാത്രമാണ് ഏക പരിഹാരം എന്നാണ് സി.പി.ഐ നിലപാട്.
വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ച അനുനയത്തിലെത്തിയില്ല.
മുന്നണിയിൽ സി.പി.ഐ ഇത്രയും നാൾ നേരിട്ട അവഗണനയ്ക്കു കൂടിയുള്ള മറുപടിയാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധം വിലയിരുത്തപ്പെടുന്നത്.
സി.പി.ഐ നേതൃത്വത്തെക്കുറിച്ചു അണികൾക്കുള്ള അതൃപ്തിയും മാറ്റാം.
സംസ്ഥാന സെക്രട്ടറിയുടെയും, നാലു മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ സി.പി.ഐ ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു.
ഇത് കുറച്ചുകൂടി തീവ്രമായി സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടു.
സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ബിനോയ് വിശ്വം വലിയ തോൽവി എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
രാവിലെ ഒന്നും രാത്രി മറ്റൊന്നും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണ്. വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സി.പി.ഐയുടെ രാഷ്ട്രീയ നിലപാട് പറയാൻ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമർശിച്ചിരുന്നു.
അണികൾക്കിടയിൽ നേതൃത്വം പോരാ എന്ന വിമർശനം ഒഴിവാക്കാൻ പി.എം ശ്രീയിലെ നിലപാടിലൂടെ സാധിക്കുമെന്നു സി.പി.ഐ കരുതുന്നു. മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ചതും അണികൾക്കിടയിൽ മതിപ്പുണ്ടാക്കുമെന്ന പ്രതീക്ഷയും നേതൃത്വത്തിന് ഉണ്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇത് സി.പി.ഐയ്ക്കു വ്യക്തിപരമായി ഗുണം ചെയ്യും.
എന്നാൽ, സി.പി.ഐയുടെ കടുംപിടുത്തം എൽഡിഎഫിനും സി.പിഎമ്മിനും തലവേദനയാണ്.
വിഷയത്തിൽ കേരളാ കോൺഗ്രസ് എമ്മിൻ്റെയും മറ്റു ചെറു പാർട്ടികളുടെ പിന്തുണ സി.പി.എമ്മിനുണ്ട്.
ഒരു പദ്ധതി അത് കേന്ദ്രസര്‍ക്കാരിന്റേ തായതുകൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല.
പി.എം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്.
അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാന്‍ ആവില്ല.
കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവായി നില്‍ക്കാന്‍ കേരളത്തിനു സാധിക്കുകയില്ലെന്നാണ് കേരളാ കോൺഗ്രസ് നിലപാട്.
അതേസമയം സി.പി.ഐ വിഷയം കൈകാര്യം ചെയ്ത രീതി സി.പിഎമ്മിൽ അമർഷത്തിനു കാരണമായി.
മുഖ്യമന്ത്രി തന്നെ നേരിട്ട് അനുനയനീക്കം നടത്തിയിട്ടും സി.പി.ഐ വഴങ്ങിയില്ല.
മന്ത്രി സഭാ യോഗത്തിൽ നിന്നു വിട്ടു നിൽക്കാനുള്ള തീരുമാനം പ്രതിപക്ഷത്തിനു ആയുധം നൽകുന്നത് പോലെയാണ്.
പി.എം ശ്രീയിൽ ആദ്യമായി ചേർന്ന സംസ്ഥാനമാണ് രാജസ്ഥാൻ. കോൺഗ്രസ് ഭരിക്കുമ്പോഴാണ് ഈ തീരുമാനം എടുത്തത്.
മറ്റു കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പി.എം ശ്രീയുണ്ട്. ഇവിടെയൊന്നും കോൺഗ്രസ് നടത്താത്ത പ്രതിഷേധമാണ് കേരളത്തിൽ നടത്തുന്നത്.
ഇത്തരത്തിൽ സി.പിഎം വിഷയത്തെ പ്രതിരോധിക്കുമ്പോഴാണ് പാളയത്തിൽ പട എന്ന പോലെ സി.പി.ഐ നിലപാട്. സി.പി.ഐയുടെ പ്രതിഷേധം അതിരു കടന്നു എന്നും സി.പി.എം നേതാക്കൾ കരുതുന്നു.
പ്രശ്നം ഇത്രയും വഷളായ സാഹചര്യത്തിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കാൻ പറ്റൂ എന്നനിലയിലേക്ക് കാര്യങ്ങൾ സി.പി.ഐ എത്തിച്ചു എന്നും സി.പി.എം കരുതുന്നു.
അതേ സമയം പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ട കാര്യമില്ലെന്ന തീരുമാനത്തിൽ സി.പി.എം ഉറച്ചു നിൽക്കുന്നു.
ഇതോടെ വരും ദിവസങ്ങളിൽ എൽ.ഡിഎഫിൽ കൂടുൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നുറപ്പായി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us