മണ്ഡല - മകരവിളക്ക് തീര്‍ഥാടനകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി. മുന്നൊരുക്കങ്ങൾക്ക് ഭീഷണിയായി മഴ. മഴ ശക്തമായാൽ റോഡുകളിലെ കുഴിയടക്കുന്നത് പ്രതിസന്ധിയിലാകും

തീര്‍ഥാടക വാഹനങ്ങള്‍ ഒഴുകിയെത്തുന്ന പ്രധാന റോഡുകളും ജങ്ഷനുകളും കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയിലാണ്

New Update
1001361741

കോട്ടയം: മണ്ഡല - മകരവിളക്ക് തീര്‍ഥാടനകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കേ മഴ ശക്തമായത് മുന്നൊരുക്കങ്ങള ബാധിക്കും.

Advertisment

തീര്‍ഥാടക വാഹനങ്ങള്‍ ഒഴുകിയെത്തുന്ന പ്രധാന റോഡുകളും ജങ്ഷനുകളും കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയിലാണ്.

 കുഴിയടക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പ്രവർത്തനങ്ങളിൽ മെല്ലേ പോക്കുണ്ട്.

ഇതിനിടെയാണ് മഴ ശക്തമാകുന്നത്. ഇതോടെ റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങും.

തീര്‍ഥാടകരുടെയും നാട്ടുകാരുടെ ഏക ആശ്രയമായ എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള റോഡും തരിപ്പണമാണ്.

എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയും വലിയ കുഴികള്‍ രൂപപ്പെട്ട് തോടായി.

തീര്‍ഥാടകര്‍ എത്തിത്തുടങ്ങുമ്പോള്‍ മാത്രം ഗതാഗതക്കുരുക്ക് ഉണ്ടാക്കി ഓടിച്ചുവിട്ട് റോഡില്‍ അറ്റകുറ്റപണി നടത്തുന്ന രീതിയാണ് കാണാറ്.

ഇക്കുറി മഴയുടെ പേരു പറഞ്ഞു അറ്റകുറ്റപ്പണി വൈകിപ്പിക്കുമോ എന്ന ആശങ്കയുണ്ട്. 

ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കുക, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുക, അപകടമേഖലകളില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നടപ്പിലാക്കുക, തീര്‍ഥാടകര്‍ എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങി നിരവധി മുന്നൊരുക്കങ്ങളാണു ബാക്കിയുള്ളത്.

അതേ സമയം, തീര്‍ഥാടകരെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി താത്കാലിക കടകളും ഉയര്‍ന്നു തുടങ്ങി.

  നവംബര്‍ 17ന് മണ്ഡലകാല മഹോത്സവത്തിനു നട തുറക്കുന്നത്.

 ഇതോടെ എരുമേലിയിലും തീര്‍ഥാടന പ്രവാഹം ഉണ്ടാകും

Advertisment