അപകടകരമായ രീതിയിൽ രണ്ടു സൈഡിലും ഇരുമ്പു കമ്പികൾ കെട്ടിവെച്ചു പെട്ടി ഓട്ടോറിക്ഷയുടെ സവാരി, പിന്നാലെ പിടികൂടി എംവിഡി. വിഷയത്തിൽ സമൂഹത്തിനു അഭിപ്രായം പറയാൻ അവസരം ഒരുക്കി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. ഡ്രൈവർ ചെയ്തത് കേസെടുത്ത് ഫൈനിട്ടാൽ  ഇരുപതിനായിരം രൂപ പിഴ അടയ്ക്കേണ്ടി വരുന്ന കുറ്റം

വാഹനത്തിന് കേസെടുത്ത് ഫൈനിട്ടാൽ നിയമപ്രകാരം ഇരുപതിനായിരം രൂപ പിഴ അടയ്ക്കേണ്ടുന്ന കുറ്റമാണ്. ജീവിക്കാൻ അനുവദിക്കുന്നില്ല ! ജോലി ചെയ്ത്  കഷ്ടപ്പെടുന്നവരെ ഉപദ്രവിക്കുന്നു ! തുടങ്ങിയ പരാതികളും ആവലാതികളും സാധാരണയായി ഉയർന്നു തുടങ്ങും.

New Update
auto travel in dangerous condition

കോട്ടയം: അപകടകരമായ രീതിയിൽ രണ്ടു സൈഡിലും ഇരുമ്പു കമ്പികൾ കെട്ടിവെച്ചു പെട്ടി ഓട്ടോറിക്ഷയുടെ  സവാരി, പിന്നാലെ പിടികൂടി എംവിഡി. പിന്നാലെ വിഷയം സമൂഹത്തിനു അഭിപ്രായം പറയാൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. എന്ത് ചെയ്യും ? എന്ത് ചെയ്യണം ! എന്ന ചോദ്യത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

വാഹനത്തിന് കേസെടുത്ത് ഫൈനിട്ടാൽ നിയമപ്രകാരം ഇരുപതിനായിരം രൂപ പിഴ അടയ്ക്കേണ്ടുന്ന കുറ്റമാണ്. ജീവിക്കാൻ അനുവദിക്കുന്നില്ല ! ജോലി ചെയ്ത്  കഷ്ടപ്പെടുന്നവരെ ഉപദ്രവിക്കുന്നു ! തുടങ്ങിയ പരാതികളും ആവലാതികളും സാധാരണയായി ഉയർന്നു തുടങ്ങും.

ഇനി ചെക്ക് ചെയ്തില്ലെങ്കിലോ ? ഉറപ്പായും ഇത്  മറ്റു വാഹനങ്ങളിലെ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ജീവനും  ഭീഷണിയാകും, കാൽനടക്കാരനും രക്ഷയില്ലാത്ത അവസ്ഥയാകും. സമൂഹം എങ്ങിനെയാണ് ഈ പ്രശ്നത്തെ നോക്കി കാണുന്നത് എന്നറിയാൻ. നിങ്ങളുടെ വിലയേറിയ അഭിപ്രായം  കമെന്റ് ചെയ്യൂ എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

20000 ഫൈൻ തന്നെയിടണം. ഇത്രയും വലിയ ഒരു തുകയുടെ വ്യാപാരം ചെയ്യുമ്പോൾ ഒന്നുകിൽ കച്ചവടക്കാരൻ അല്ലെങ്കിൽ ഉപഭോക്താവ് അത് സുരക്ഷിതമായി കൊണ്ടുപോകേണ്ടത് അവരുടെ ഉത്തരവാദിത്തമാണന്നും പറയുന്നവരും ആദ്യം ഒരു വാർണിങ്  നോട്ടീസ് കൊടുക്കുക… ഇനിയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുക എന്നു പറയുന്നവരും ഏറെയുണ്ട്. ഡ്രൈവർക്കു ബോധവൽക്കണ ക്ലാസ് നൽകണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Advertisment