/sathyam/media/media_files/2025/10/29/chandy-oommen-manarkad-panchayath-2025-10-29-13-00-47.jpg)
കോട്ടയം: ചാണ്ടി ഉമ്മൻ എം.എൽ.എ വികസനം മുടക്കുന്നുവെന്ന് മണർകാട് പഞ്ചായത്ത്. പഞ്ചായത്തിലെ കളിക്കളം പദ്ധതിക്ക് പണം അനുവദിക്കാതെ എം.എൽ.എ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടാഴ്ചയായി ഉന്നയിക്കുന്നു എന്നും എൽഡിഎഫ് ഭരിക്കുന്ന മണർകാട് പഞ്ചായത്ത് പറയുന്നു.
പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ മണർകാടിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2023 ഏപ്രിലിൽ അന്നത്തെ എംഎൽഎ ഉമ്മൻ ചാണ്ടിക്ക് കത്തുനൽകിയിരുന്നു.
ഉമ്മൻ ചാണ്ടി കായിക മന്ത്രിക്കു നിവേദനം സർമപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണശേഷം പിന്നീട് വന്ന ചാണ്ടി ഉമ്മൻ പഞ്ചായത്തിനെ അവഗണിക്കുകയാണെന്നു ഭരണ സമിതി പറയുന്നു.
സ്പോർട്സ് കൗൺസിലിൻ്റെ അൻപതു ലക്ഷവും എംഎൽഎ ഫണ്ടിൽ നിന്നു അൻപതു ലക്ഷവുമാണ് പദ്ധതിക്ക് കിട്ടേണ്ടിയിരുന്നത്. എന്നൽ, ആസ്‌തി വികസന ഫണ്ടിൽ ഒരു കോടിയിലേറെ രൂപ ഉണ്ടായിട്ടും എംഎൽഎ പറയുന്നത് പദ്ധതിക്കു തരാൻ ഫണ്ടില്ലെന്നാണ്.
ഇതു തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എം. എൽ.എയും യുഡിഎഫും നടത്തുന്ന നാടകങ്ങളാണെന്നും ഭരണസമിതി ആരോപിക്കുന്നു.
മണർകാട് പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് കിടക്കുന്ന കണ്ണായ സ്ഥലത്ത് കളിസ്ഥലം നിർമ്മിക്കുവാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം അപക്വം ആണെന്നും അത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം ഫിലിപ്പോസും രംഗത്തു വന്നു.
മണർകാടിന്റെ ഭാവി വികസനം വഴിമുട്ടുന്നതാണ് ഈ തീരുമാനം. ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്, മിനി സിവിൽ സ്റ്റേഷൻ, ഗ്രാമീണ ചന്ത, ടാക്സി സ്റ്റാൻഡ് തുടങ്ങിയ ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്യേണ്ട സ്ഥലമാണിത്.
ഭാവിയിൽ മറ്റെന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചാലും അത് നടപ്പാക്കുവാൻ പഞ്ചായത്തിന് വേറെ വസ്തു ഇല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണം. സ്റ്റേഡിയം നിർമ്മാണത്തിന് എതിരല്ലെന്നും അതിനായി പുതിയ സ്ഥലം കണ്ടെത്തണമെന്നും റെജി പറയുന്നു.
പുതുപ്പള്ളി പഞ്ചായത്തും ചാണ്ടി ഉമ്മനും തമ്മിലുള്ള തര്‍ക്കവും ഇതിനിടെ രൂക്ഷമായിരുന്നു. പഞ്ചായത്തിനെതിരെ ചാണ്ടി ഉമ്മന്‍ മഴയത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
പരിപാടികളില്‍ ക്ഷണിക്കാതെ പേരും ഫോട്ടയോയും ഉപയോഗിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുകയാണെന്നാണ് ചാണ്ടി ഉമ്മൻ്റെ ആരോപണം. പലപരിപാടികളിലേക്കും ക്ഷണിക്കാറില്ല.
/filters:format(webp)/sathyam/media/media_files/2025/10/29/chandy-oommen-protest-at-puthuppally-gramapanchayath-2025-10-29-13-03-05.jpg)
എന്നാല്‍ ക്ഷണിക്കാത്തപ്പോഴും തന്റെ പേരും ഫോട്ടോയും പരിപാടികള്‍ക്ക് ഉപയോഗിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. മിനി സിവില്‍ സ്റ്റേഷന് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് നല്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിക്കുന്നു.
അതേസമയം ചാണ്ടിയുടെ ആരോപണങ്ങളെ പഞ്ചായത്ത് ഭരണസമിതി തള്ളി. എല്ലാ പരിപാടികളും കൃത്യമായി എംഎല്‍എയെ അറിയിക്കുന്നുണ്ടെനാണ് വൈസ് പ്രസിഡന്റ് പറയുന്നത്. മുമ്പും സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
അവഗണിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് വരെ ചാണ്ടി ഉമ്മന്‍ പരാതി നല്കിയതാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു പഞ്ചായത്തുകളിലും പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us