/sathyam/media/media_files/2025/04/10/ahCa6sCZdprKpVUNmVQ8.jpg)
കോട്ടയം: പി.എം ശ്രീ വിവാദത്തിൽ സി.പി.എം - സി.പി.ഐ ഒത്തുതീർപ്പിന് കളമൊരുങ്ങിയെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. സി.പി.ഐയുടെ പിൻമാറ്റം കീഴടങ്ങലാണെന്നാണ് ഉയരുന്ന വിമർശനം.
സി.പി.ഐക്കു മുന്നില്‍ സി.പി.എം മുട്ടുമടക്കി എന്നുള്ള വാദങ്ങൾ ഉണ്ടെങ്കിലും നിലവിലെ പിൻമാറ്റം സി.പി.ഐയെ ഒതുക്കിയതിനു തുല്യമാണ്. തല്‍ക്കാലം രാഷ്ട്രീയ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും പി.എം. ശ്രീ കരാര്‍റദ്ദാക്കാന്‍ കേന്ദ്രത്തിന് മാത്രമെകഴിയൂ എന്നാണ് കരാര്‍ വ്യവസ്ഥ.
കേരളത്തിന് ലഭിക്കേണ്ട പണം ഇനി കിട്ടാനിടയില്ലെന്ന യാഥാര്‍ഥ്യവും ബാക്കിയാണ്. പദ്ധതിയിൽ നിന്നു പൂർണമായി പിന്മാറാതെ ചില ഇളവുകൾ തേടാനാണ് നിലവിലെ സർക്കാരിൻ്റെ ശ്രമം എന്നാണ് വിമർശനം.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം കേന്ദ്രത്തിന് കത്ത് നൽകുക.
പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് വേണം. കരിക്കുലം, സ്കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും സർക്കാർ ആവശ്യപ്പെടും. എന്നാൽ, കേരളത്തിൻ്റെ ആവശ്യം പരിണിക്കണോ വേണ്ടയോ എന്ന് കേന്ദ്ര സർക്കാരിനു തീരുമാനിക്കാം.
വിഷയത്തിൽ സി.പി.ഐയെ മയക്കുവെടിവെച്ച് തളക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കെ.പി.സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. മയക്കുവെടിയേറ്റോ എന്ന് സി.പി.ഐയാണ് പറയേണ്ടത്.
ധാരണാപത്രം മരവിപ്പിക്കുക എന്നാൽ എന്താണ് അർഥം. പി.എം ശ്രീ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്ര സർക്കാറിന് മാത്രമേ അവകാശമുള്ളൂവെന്ന് നിബന്ധനകൾ വ്യക്തമാക്കുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/10/27/sunny-joseph-2025-10-27-17-47-30.png)
സർക്കാരിന്‍റെ ന്യായങ്ങൾ പ്രായോഗികവും സത്യസന്ധവുമല്ല. രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അവടുനയങ്ങൾ മാത്രമാണ്. ജനങ്ങളെ കബളിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
പുതിയ ഒത്തുതീർപ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു പ്രതിഷേധങ്ങൾ ഒഴിവാക്കാനുള്ളതാണെന്നാന്നാണ് കോൺഗ്രസിലെ പൊതുവികാരം.
നിലവിൽ സംസ്ഥാനത്ത് പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് മരിവിപ്പിക്കാനും നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയക്കാനും സർക്കാർ തീരുമാനിച്ചെങ്കിലും വിഷയത്തിൽ ഇപ്പോൾ നടത്തിവരുന്ന സമരങ്ങൾ അവസാനിപ്പിക്കേണ്ടെന്നു കോൺഗ്രസിനുണ്ട്.
പി.എം ശ്രീയുടെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി സർക്കാരിൻ്റെ ഇരട്ടത്താപ്പ് പുറത്തു കൊണ്ടുവരാനാകും കോൺഗ്രസ് ഇനി ശ്രമിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us