/sathyam/media/media_files/2025/10/29/bus-checking-2025-10-29-17-37-10.jpg)
കോട്ടയം: മദ്യപിച്ച് ബസ് ഓടിക്കുന്നവരെ പിടിക്കാൻ സ്പെഷൽ ഡ്രൈവ്. എക്സൈസും പോലീസും സംയുക്തമായാണ് പരിശോധനയിൽ പങ്കെടുക്കുന്നത്.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പടെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു.
ഇത്തരം വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിലാസ് ട്രാൻസ്പോർട്ട് കമ്മീഷണർ സംസ്ഥാന വ്യാപകമായി സ്പെഷൽ ഡ്രൈവിന് ഉത്തരവിട്ടത്. ബസ് ജീവനകാർക്ക് ഇടയിലെ ലഹരി ഉപയോഗത്തിനെതിരെ നിരവധി പരാതികളും ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം ആലുവ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധനയിൽ അഞ്ച് ഗ്രാം കഞ്ചാവുമായി ബസ് ഡ്രൈവർ പിടിയിലായിരുന്നു.
ഇന്നു മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപം മിന്നൽ പരിശോധന നടത്തി. പ്രത്യേക ടീമിനെ രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us