നവംബർ ഒന്നിന് കോട്ടയത്ത് നടക്കേണ്ടിയിരുന്ന വേടൻ്റെ മ്യൂസിക്കൽ മെഗാ ഷോ മാറ്റി. പരിപാടി നവംബർ എട്ടിന് നടത്തും. കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളപ്പോൾ വലിയ തോതിലുള്ള ഓപ്പൺ എയർ പ്രോഗ്രാം നടത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് നടപടി

ഇതിനകം നൽകിയിട്ടുള്ള എല്ലാ ടിക്കറ്റുകളും പാസുകളും സീറ്റ് വിഭാഗത്തിലോ ആനുകൂല്യങ്ങളിലോ മാറ്റമില്ലാതെ പുനഃക്രമീകരിച്ച തീയതി വരെ സാധുവായി തുടരും. 

New Update
iravu musical program

കോട്ടയം: ഐ.എസ്.ഇ.സി എജ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ സൊസൈറ്റിയുമായി സഹകരിച്ച് മ്യൂസിക് ഓറ ഓഡിയോ പ്രൊഡക്ഷൻസ്, 2025 നവംബർ 1ന് കോട്ടയം നെഹ്റു സ്‌റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന 'ഇരവ് 2025' മ്യൂസിക്കൽ മെഗാ ഷോ നവംബർ 8-ാം തീയതിയിലേക്ക് മാറ്റിവച്ചു. റാപ്പർ വേടനും ജാസി ഗിഫ്റ്റ് ചേർന്നാണു സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

Advertisment

പ്രതികൂല കാലാവസ്‌ഥാ മുന്നറിയിപ്പുകളും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മഴയുടെ സാഹചര്യങ്ങളും കണക്കിലെടുത്ത്, പൊതുജന സുരക്ഷയുടെയും ലോജിസ്‌റ്റിക്കൽ സാധ്യതയുടെയും താൽപ്പര്യാർത്ഥമാണ് ഈ തീരുമാനം എടുത്തതെന്ന് സംഘാടകർ അറിയിച്ചു.


ഇതിനകം നൽകിയിട്ടുള്ള എല്ലാ ടിക്കറ്റുകളും പാസുകളും സീറ്റ് വിഭാഗത്തിലോ ആനുകൂല്യങ്ങളിലോ മാറ്റമില്ലാതെ പുനഃക്രമീകരിച്ച തീയതി വരെ സാധുവായി തുടരും. 

ടിക്കറ്റെടുത്ത പ്രേക്ഷകർക്ക് ഏതെങ്കിലും കാരണത്താൽ 8 -ന് പ്രോഗ്രാമിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല എങ്കിൽ ടിക്കറ്റിൻ്റെ പണം തിരികെ നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും റീ ഫണ്ട് ചെയ്യുന്നതിനും മറ്റുവിവരങ്ങളും വൈബ്സൈറ്റിൽ ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

Advertisment