/sathyam/media/media_files/2025/10/29/fishing-boats-2025-10-29-18-16-42.jpg)
കോട്ടയം: തീരക്കടലിൽ മത്സ്യമില്ലാത്ത അവസ്ഥ, മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവർക്ക് ചെലവ് കാശുപോലും കിട്ടുന്നില്ലെന്നാണ് പറയുന്നത്. മത്സ്യ ലഭ്യത കുറഞ്ഞതോടെ മീൻ വില നേരിയ തോതിൽ ഉയർന്നു തുടങ്ങി.
മീൻലഭ്യത കുറഞ്ഞതിനാൽ 80 ശതമാനം തൊഴിലാളികളും കടലിൽ പോകുന്നില്ല. കലാവസ്ഥ മോശമായതും തിരിച്ചടിയായി. ഇതോടെ കേര, ചൂര എന്നിവ പോലും പേരിന് മാത്രമാണ് ലഭിക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ മത്തി ഉൾപ്പടെയുള്ള ചെറുമത്സ്യങ്ങൾക്ക് നല്ല വിലയും കൊടുക്കണ്ടിവരും.
/filters:format(webp)/sathyam/media/media_files/2025/10/29/fish-market-2025-10-29-18-22-14.jpg)
ഇതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂടുതലായി എത്തിത്തുടങ്ങും. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം, തൂത്തുക്കുടി ഭാഗങ്ങളിൽ നിന്നുള്ള മത്സ്യമാണ് ഇപ്പാൾ ഏറെയും കടകളിൽ ലഭിക്കുന്നത്.
കൂറ്റൻ ഐസ് കണ്ടെയ്നറുകളിലാണ് മത്സ്യം എത്തുന്നത്. അതിർത്തി കടന്നെത്തുന്ന മത്സ്യത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഇനിയും ശക്തമായിട്ടില്ല. കഴിഞ്ഞ തവണ വ്യാപകമായി പഴകിയ മത്സ്യങ്ങൾ പിടികൂടിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us