/sathyam/media/media_files/2025/10/30/fr-joshy-mayyattil-3-2025-10-30-13-47-07.jpg)
കോട്ടയം: കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്കെതിരെ കോൺഗ്രസ് വക്താവ് രാജു പി. നായർ നടത്തിയ പരാമർശത്തിനെതിരെ ഫാ. ജോഷി മയ്യാറ്റിൽ രംഗത്ത്.
ഭീകര പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ പടച്ചുവിട്ട പച്ചക്കള്ളങ്ങൾ അതേപോലെ പരസ്യമായി ഏറ്റുപാടാൻ ഇത്തരം ജീർണിച്ച രാഷ്ട്രീയക്കാർ ഇറങ്ങിത്തിരിക്കുമ്പോൾ അതിനെ പരസ്യമായി ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്നും ഫാ. ജോഷി മയ്യാറ്റിൽ പറയുന്നു.
ഹിജാബ് ഭയപ്പെടുത്തുന്നു എന്ന് പ്രിൻസിപ്പൽ പറഞ്ഞു എന്നാണ് കോൺഗ്രസ്സ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഇയാൾ പരസ്യമായി എഴുതിയിരിക്കുന്നത്. എസ്.ഡിപിഐക്ക് വിദ്യാലയത്തിൽ എന്തു കാര്യം എന്ന് ചോദിക്കാൻ ഇതുവരെ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനും കഴിഞ്ഞിട്ടില്ല എന്നോർക്കണം.
അതേ ഭീകര പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ പടച്ചുവിട്ട പച്ചക്കള്ളങ്ങൾ അതേപോലെ പരസ്യമായി ഏറ്റുപാടാൻ ഇത്തരം ജീർണിച്ച രാഷ്ട്രീയക്കാർ ഇറങ്ങിത്തിരിക്കുമ്പോൾ അതിനെ പരസ്യമായി ചോദ്യം ചെയ്യാതിരിക്കാനാവില്ല.
രാജു പി നായർ, സ്കൂളിലെ ഏതെങ്കിലും സിസ്റ്ററോ ഏതെങ്കിലും അധ്യാപികയോ ഏതെങ്കിലും സ്റ്റാഫോ ഹിജാബ് ഭയപ്പെടുത്തുന്നു എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ട് എന്ന് തെളിയിക്കാൻ കേരളത്തിൻ്റെ ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത പൊതു സമൂഹം താങ്കളെ വെല്ലുവിളിക്കുന്നു. എന്താ തയ്യാറുണ്ടോ ? എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/30/raju-p-nair-2025-10-30-13-59-34.jpg)
"അദ്ധ്യാപികയായി പോലും തുടരാൻ അർഹതയില്ലാത്ത പ്രസ്താവനയാണ് ഹിജാബ് ഭയപ്പെടുത്തുന്നു എന്ന വാചകത്തിലൂടെ സിസ്റ്റര്‍ ഹെലീന ആല്‍ബി നടത്തിയത്. അവരെ മികച്ച പ്രിൻസിപ്പലായി ആദരിക്കാൻ റോട്ടറി ക്ലബ് കണ്ട യോഗ്യത എന്താണ് ?"
"ഇനി അവർക്ക് എന്ത് അക്കാദമിക് യോഗ്യതയുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം റദ്ദ് ചെയ്യുന്നതായിരുന്നു ഹിജാബ് വിഷയത്തിൽ അവരുടെ ഇടപെടൽ".
ഇത്തരം വർഗ്ഗീയ വെറിക്ക് പ്രോത്സാഹനം നൽകുന്ന നടപടിയിൽ നിന്ന് റോട്ടറി ക്ലബ് പിന്മാറണമെന്നുമായിരുന്നു രാജു പി നായരുടെ പരാമർശം. ഇതു വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us