/sathyam/media/media_files/2025/10/30/sister-soniya-k-chacko-dc-raju-p-nair-siser-helina-albi-2025-10-30-14-42-02.jpg)
കോട്ടയം: കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്കെതിരെ കോൺഗ്രസ് വക്താവ് രാജു പി. നായർ നടത്തിയ പരാമർശത്തിനെതിരെ വിമർശനം വ്യാപകമാകുന്നു.
ഇയാളെ ഒക്കെ ആണോ ഐക്യ ജനാധിപത്യ മുന്നണി അംഗം എന്ന ഓമന പേരിൽ വിലസിപ്പിക്കുന്നത് ? നിങ്ങളുടെ പാർട്ടിക്കാർ ചെയ്യുന്ന തെറ്റുകളെ ശരിയാക്കുന്ന, നുണകളെ സത്യമാക്കുന്ന, അക്രമ ഗൂഢ തന്ത്രങ്ങളെ ദേശീയതയാക്കുന്ന നിങ്ങളെ കുറിച്ച് ലജ്ജ തോന്നും പൂർവ്വികാരായ, പച്ചയായ കോൺഗ്രസ്സ് പ്രവർത്തകർക്കെന്നും സിസ്റ്റർ പറയുന്നു.
കോൺഗ്രസ് പാർട്ടിയിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങൾ ഇന്ന് നിങ്ങളുടെ നല്ല മുഖം കാണിച്ചിരുന്നു. ദേശീയ പാതകയുടെ നിറമുള്ള പാർട്ടി പതാക വച്ചത് കൊണ്ട് ദേശീയത തെല്ലും ഉണ്ടാവില്ല. കാരണം നിങ്ങളുടെ മനസ്സിലെ വിഷം നിങ്ങളുടെ തന്നെ പോസ്റ്റ് വെളിപ്പെടുത്തുന്നു.
താങ്കൾക്ക് ഇന്നാട്ടിലെ കോടതിയെ വിശ്വാസം ഇല്ലെന്ന് കൂടി ആണ് ഈ പോസ്റ്റ് വെളിപ്പെടുത്തുന്നത്. കൂടാതെ, കോടതി ചെയ്യരുത് എന്ന് പറഞ്ഞ Cyber Manipulation എന്ന സൈബർ കുറ്റം കൂടിയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്.
സമയം ഉണ്ടേൽ കോടതി പറയുന്നത് ഒന്ന് ഉറക്കെ വായിക്കുക. നിങ്ങളെ പോലെ ഉള്ള പാർട്ടി മുന്നണി പിന്നണിക്കാർ കൂടി അങ്ങിനെ എങ്കിലും സത്യം മനസ്സിലാക്കട്ടെ.
സീറ്റും, മണ്ഡലവും പിടിക്കാൻ കഷ്ടപ്പെടുമ്പോൾ എന്ത് നിയമം ? എന്ത് പ്രത്യയ ശാസ്ത്രം അല്ലേ രാജു സാർർർ ?, എന്തായാലും നിങ്ങളുടെ ഒക്കെ തനി നിറം മനസ്സിലായി എന്നും സിസ്റ്റർ സോണിയ കെ. ചാക്കോ ഡി.സി ഫേസ്ബുക്കിൽ കുറിച്ചു.
സിസ്റ്റർ ഹെലീനയ്ക്ക് പുരസ്കാരം നൽകിയ റോട്ടറി ക്ലബിന് നന്ദി. നിങ്ങൾക്കും നട്ടെല്ല് ഉണ്ടെന്ന് തെളിയിച്ചതിന് എന്നും സിസ്റ്ററുടെ കുറിപ്പിൽ പറയുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us