തലങ്ങും വിലങ്ങും പാഞ്ഞ് അന്തർ സംസ്ഥാന ബസുകൾ. പലതും നാഗാലാൻഡ് രജിസ്ട്രേഷൻ. ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് പരിശോധനയില്ല. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തതിനാൽ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കാറില്ല

ഇതര സംസ്ഥാനങ്ങളിലാണ് നീളംകൂടിയ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് രജിസ്ട്രേഷന്‍, ഫിറ്റ്നസ് പരിശോധനകള്‍ നടത്തേണ്ടത്. ഇവയുടെ ഫിറ്റ്നസ് പുതുക്കുന്നുണ്ടെയെന്ന് മോട്ടോര്‍വാഹനവകുപ്പ് അന്വേഷിക്കാറില്ല.

New Update
buses

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തലങ്ങും വിലങ്ങും പാഞ്ഞ് അന്തർ സംസ്ഥാന ബസുകൾ. പലതും നാഗാലാൻഡ് രജിസ്ട്രേഷൻ. ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് പരിശോധനയില്ല. നിയമലംഘനങ്ങള്‍ കൂടുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ മോട്ടോര്‍വാഹനവകുപ്പ് മൗനം പാലിക്കുകയാണ്.

Advertisment

കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഭൂരിഭാഗം അന്തർ സംസ്ഥാന ബസ്സുകളും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്തവയാണ്. ഇത്തരം ബസുകൾക്ക് കേരളത്തിൽ പ്രത്യേക നികുതി അടയ്ക്കേണ്ടതില്ല.


ഉത്സവകാലങ്ങളിൽ അന്തർ സംസ്ഥാന ബസ്സുകൾ കഴുത്തറപ്പൻ ചാർജ് ഈടാക്കുന്നു എന്ന് ആരോപണം സജീവമാണെങ്കിലും ഇതിലും അധികൃതർ ഇടപെടാറില്ല. ഇതര സംസ്ഥാനങ്ങളിലാണ് നീളംകൂടിയ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് രജിസ്ട്രേഷന്‍, ഫിറ്റ്നസ് പരിശോധനകള്‍ നടത്തേണ്ടത്. ഇവയുടെ ഫിറ്റ്നസ് പുതുക്കുന്നുണ്ടെയെന്ന് മോട്ടോര്‍വാഹനവകുപ്പ് അന്വേഷിക്കാറില്ല.

ഫിറ്റ്നസ് പരിശോധന നടക്കാത്തതിനാല്‍ വാഹനങ്ങളുടെ സാങ്കേതികക്ഷമതയിലും വീഴ്ചയുണ്ട്. യാത്രക്കാരുടെ ബാഗുകള്‍ മാത്രമാണ് അനുവദനീയമെങ്കിലും വന്‍തോതില്‍ പാഴ്സല്‍ കടത്തുന്നുണ്ട്.


ആന്ധ്ര കുര്‍ണൂലില്‍ 20 പേര്‍ മരിച്ച ബസ്സപകടത്തിന് തീവ്രത കൂട്ടിയത് പാഴ്‌സല്‍ കാബിനില്‍ സൂക്ഷിച്ചിരുന്ന 400 മൊബൈല്‍ ഫോണുകള്‍ക്ക് തീപിടിച്ചതാണെന്നു കണ്ടെത്തിയിരുന്നു.  


വേഗത്തില്‍ തീപടരാന്‍ സാധ്യതയുള്ള കര്‍ട്ടനുകളും ഷീറ്റുകളും കാബിന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് തടയാന്‍ കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നെങ്കിലും പരിശോധന ഇല്ലാത്തതിനാല്‍ പിടിക്കപ്പെടുന്നില്ല.

Advertisment