/sathyam/media/media_files/2025/10/30/extreme-poverty-free-state-announcement-2025-10-30-17-56-05.jpg)
കോട്ടയം: അതിദാരിദ്ര്യത്തെ തുടച്ചുനീക്കി ചരിത്രം പ്രഖ്യാപനത്തിന് ഒരുങ്ങുകയാണു സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണു കേരളം. നീതി ആയോഗിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം.
2021ല്‍ ജനസംഖ്യയുടെ 0.7% മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയര്‍ത്താനാണു സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. എന്നാല്‍, പ്രഖ്യാപനം ഒരു ഭാഗത്തു നില്‍ക്കുമ്പോഴും കേരളത്തിലെ ആദിവാസി ഗോത്ര മേഖലകളില്‍ പദ്ധതി പൂര്‍ണതോതില്‍ വിജയം കണ്ടിട്ടില്ല.
ഇന്നും ഒരു പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടി അരപ്പട്ടിണിയില്‍ കഴിയുന്ന കുടുംബങ്ങള്‍ ആദിവാസി മേഖലകളില്‍ ഉണ്ട്. ജോലിയും തലചായ്ക്കാന്‍ ഇടവുമില്ലാതെ തികച്ചും ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ അഭിമുഖീകരിച്ചിട്ടില്ല.
സൗജന്യ റേഷനടക്കമുള്ള സര്‍ക്കാരിന്റെ ഒരു സഹായവും ഇവര്‍ക്കില്ല. കനത്ത മഴക്കാലത്തു കാട്ടാന ഭീഷണിയും അട്ടയുടെ കടിയും സഹിച്ചാണു കുഞ്ഞുങ്ങളും സ്ത്രീകളുമെല്ലാമടങ്ങുന്ന കുടുംബങ്ങള്‍ കഴിയുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/30/gothra-varga-house-2025-10-30-18-00-48.jpg)
കുടിക്കാന്‍ വെള്ളമോ, പ്രാഥമികാവശ്യത്തിനു ശൗചാലയമോ ഇല്ല. ഭൂരഹിത ഗോത്ര സമൂഹത്തിനു ഭൂമി വിതരണം ചെയ്യണമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും അതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കുന്നില്ല.
ഉന്നത വനപാലകരടക്കം വന്നു സ്ഥലപരിശോധന നടത്തുകയും ഉടനടി കൈവശരേഖ നല്‍കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഓരോ കാരണങ്ങളാല്‍ നടപടി വൈകുന്നു. ഒപ്പം ഇല്ലാതാവുന്നതു ഗോത്രസമൂഹത്തിന്റെ നിലനില്‍പും.
സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷ സ്വീകരിക്കുമ്പോള്‍ റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇല്ലാതിനാല്‍ ലിസ്റ്റില്‍ നിന്നു പുറംതള്ളപ്പെട്ടവരും ഏറെയാണ്.
തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടുതല്‍ തീക്ഷണമാകുകയും ജീവിത പ്രയാസങ്ങള്‍ വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ അവ പരിഹരിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന വഞ്ചനാപരമായ പ്രഖ്യാപനമാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനമെന്നു ഇതിനകം ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാണു കേരളം എന്ന കള്ള പ്രചാരണമാണു പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്ന് എസ്.ടി മോര്‍ച്ച ആരോപിച്ചിരുന്നു. കൃഷിമേഖല പൂര്‍ണമായും തകര്‍ന്നതിനാല്‍ ആദിവാസി വിഭാഗം തൊഴില്‍രഹിതരായി വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്.
എസ്.ടി മോര്‍ച്ച വിപുലമായ സര്‍വേ നടത്തി സര്‍ക്കാരിന്റെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവരുമെന്നാണു പ്രഖ്യാപനം. ഇതോടെ വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുമെന്നുറപ്പാണ്.
സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കേരളത്തിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ഥ്യമാക്കിയതു കേന്ദ്ര പദ്ധതികളിലൂടെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടിരുന്നു.
/filters:format(webp)/sathyam/media/media_files/2025/03/23/blK0bxS74rMICFSfCxHU.jpg)
കേന്ദ്രപദ്ധതികള്‍ പേരുമാറ്റി, സ്റ്റിക്കര്‍ ഒട്ടിച്ച് ക്രഡിറ്റ് അടിച്ചുമാറ്റുകയാണു പിണറായി സര്‍ക്കാര്‍ ചെയ്യുനതെന്നും അദ്ദേഹം ആരോപിച്ചു. പത്ത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ഈ അടിച്ചു മാറ്റല്‍ തുടരുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പത്തുവര്‍ഷം കേരളത്തില്‍ എടുക്കാന്‍ കാരണം. കേരളത്തില്‍ 10 വര്‍ഷം കൊണ്ട് അതിദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിച്ചത് 2.72 ലക്ഷംപേരെ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us