New Update
/sathyam/media/media_files/2025/10/31/1001369608-2025-10-31-09-29-47.jpg)
കോട്ടയം: വൈക്കത്ത് നിയന്ത്രണം നഷ്ടമായ കാർ കനാലിൽ മറിഞ്ഞ് ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വാദശി ഡോ. അമൽ സൂരജാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.
Advertisment
വെച്ചൂർ ഭാഗത്ത് നിന്നും വൈക്കം ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. കാർ നിയന്ത്രണം നഷ്ടമായി വൈക്കം തോട്ടുവക്കത്ത് കെ.വി കനാലിലേക്ക് മറിയുകയായിരുന്നു.
ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഡോക്ടറുടെ സ്റ്റിക്കറുണ്ടായിരുന്നു. കാറിനുള്ളിലെ മിനി ഫ്രിഡ്ജിൽ മരുന്നുകളും സൂക്ഷിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഡോ. അമൽ സൂരജാണെന്നു തിരിച്ചറിഞ്ഞത്.
വൈക്കത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us