വൈക്കത്ത് കാര്‍ കനാലില്‍ വീണു ഡോക്ടര്‍ മരിച്ച സംഭവം. ഡോക്ടര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന സംശയത്തില്‍ പോലീസ്. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതും അപകട കാരണമായി

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

New Update
1001369833

കോട്ടയം: വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഒറ്റപ്പാലം സ്വദേശിയായ ഡോ. അമല്‍ സൂരജാണ് ഇന്നു പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.

വെച്ചൂര്‍ ഭാഗത്ത് നിന്നും വൈക്കം ഭാഗത്തേയ്ക്ക് വരികയായിരുന്നു കാര്‍. കാര്‍ നിയന്ത്രണം നഷ്ടമായി വൈക്കം തോട്ടുവക്കത്ത് കെ.വി കനാലിലേക്ക് മറിയുകയായിരുന്നു.

അപകടമുണ്ടായ ഭാഗത്ത് കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലായിരുന്നുവെന്നും ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാര്‍ പറയുന്നു.

വൈകിയാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്.

കാറിന്റെ ചക്രങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ട വഴിയാത്രക്കാര്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന് മനസിലായത്. 

ഗൂഗിള്‍ മാപ്പ് നോക്കിയാണ് അമല്‍ യാത്ര ചെയ്തതെന്നാണ് പോലീസിന്റെ സംശയം. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

 മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

Advertisment