/sathyam/media/media_files/IO4LY5wFSMKtzpk56v7c.jpg)
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലില്‍ സ്ഥാനമേറ്റിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2024 ഒക്ടോബര്‍ 31നാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. മാര്‍ ജോസഫ് പെരുന്തോട്ടം ആര്‍ച്ച്ബിഷപ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്.
സീറോമലബാര്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍, വടവാതൂര്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍, കെസിബിസി വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍, സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍, സിബിസിഐ പരിസ്ഥിതി കമ്മീഷന്‍, സിബിസിഐ കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് എന്നിവയുടെ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
പൗരാണിക രൂപതയുടെ സഹായ മെത്രാനില്‍ നിന്നു മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ ശേഷം വിശ്വാസ സംരക്ഷണത്തിനും സാമൂഹിക പ്രശ്‌നങ്ങളും ഏറ്റെടുത്ത് മാര്‍ തോമസ് തറയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായി. കാര്‍ഷിക വിദ്യാഭ്യാ മേഖലകളില്‍ അദ്ദേഹം നടത്തിയ ഇടപെടല്‍ വിലയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ യാത്ര നടത്തി കാര്‍ഷിക വിദ്യാഭ്യാസ വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്രൈസ്തവരെ അവഗണിക്കുന്നു എന്ന് അദ്ദേഹം തുറന്നടിച്ചു.
ബജറ്റില്‍ അടക്കം കര്‍ഷകരെ അവഗണിച്ചതോടെ കര്‍ഷകരുടെ പ്രശ്നങ്ങളാണ് പ്രധാനമായും മാര്‍ തോമസ് ഉയര്‍ത്തിക്കാട്ടിയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് പറയാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല.
വിദേശ കുടിയേറ്റത്തിലും മാര്‍ തോമസ് തറയില്‍ ആശങ്ക അറിയിച്ചു പലപ്പോഴായി രംഗത്തുവന്നിട്ടുണ്ട്. കേരളം ചെറുപ്പക്കാര്‍ക്ക് പ്രത്യാശ കൊടുക്കാന്‍ കഴിയുന്ന നാട് അല്ലാതായെന്നു അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
വന്യ ജീവി ആക്രമണം ഉണ്ടാകുമ്പോള്‍ നിഷ്‌ക്രിയമായി നിര്‍വികരമായി നോക്കി നിന്ന ഭരണകൂടത്തെയും മാർ തോമസ് തറയിൽ തുടർച്ചയായി വിമർശിച്ചു രംഗത്തു വന്നിരുന്നു. സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരുകയാണ്. ജനത്തിന് ജീവന് വില ഇല്ലാത്തത് പോലെയാണ് ഭരണകൂടങ്ങള്‍ പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
നെൽ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചു അദ്ദേഹം രംഗത്തുവന്നു. കര്‍ഷകര്‍ നെല്ലിന് വില കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. നെല്ലിന്റെ താങ്ങു വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയില്ലെന്നും തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും നെല്‍കര്‍ഷക വിഷയങ്ങള്‍ ഏറ്റെടുത്ത് തോമസ് തറയില്‍ പറഞ്ഞു. കുട്ടനാടിനെ താമസ യോഗ്യം അല്ലാതാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കിട്ടുന്നു.
ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തിനെതിരെയും മാർ തോമസ് തറയിൽ പ്രതിഷേധങ്ങൾ നടത്തി. മറ്റ് ചില കമ്മീഷനുകളില്‍ സര്‍ക്കാര്‍ കാണിച്ച താല്‍പര്യം ക്രൈസ്തവരോടില്ല.
/filters:format(webp)/sathyam/media/media_files/2025/10/31/mar-thomas-tharayil-and-children-2025-10-31-12-34-56.jpg)
തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ കണ്ട് മയങ്ങിപ്പോകുന്ന മണ്ടന്മാരല്ല കേരളത്തിലെ നസ്രാണികള്‍. കേരളത്തിലെ 17 ശതമാനം ക്രൈസ്തവര്‍ വോട്ട് ബാങ്ക് അല്ല എന്ന് കരുതി അവഗണിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക 17 ശതമാനത്തിനും ഒരുമിച്ച് കൂടാന്‍ സാധിക്കുമെന്നു മുന്നറിയുപ്പു നല്‍കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.
ഏറ്റവും ഒടുവില്‍ എയ്ഡഡ് സ്‌കൂളിലെ ഭിന്ന ശേഷി അധ്യാപക നിയമനത്തിലും മാര്‍ തോമസ് തറയിലിന്റെ ഇടപെടല്‍ വിലയ വിജയം കണ്ടു. എന്‍.എസ്.എസിന് അനുകൂലമായ വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാണെന്നിരിക്കെ അവര്‍ കോടതിയില്‍ പോയി വീണ്ടും അനുകൂല ഉത്തരവ് വാങ്ങിയെടുക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
വിഷയം ഉയര്‍ത്തി സമര മാര്‍ഗങ്ങളിലേക്കു കടക്കുമെന്ന മുന്നറിയിപ്പോടെ സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ നടത്തി. മന്ത്രി വി. ശിവന്‍കുട്ടി ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തുകയും പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ നടത്താമെന്നു ഉറപ്പും നല്‍കിയിരുന്നു.
ആര്‍ച്ച ബിഷപ്പായി ചുമതലയേറ്റു ഒരു വര്‍ഷം തിയകയുന്ന വേള കുട്ടികള്‍ക്കൊപ്പം അദ്ദേഹം ചെലവഴിച്ചു. ഇന്നു രാവിലെ 6.30ന് ഫാത്തിമാപുരം അല്‍ഫോന്‍സാ സ്നേഹനിവാസില്‍ എത്തി അദ്ദേഹം വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us