/sathyam/media/media_files/2025/10/30/extreme-poverty-free-state-announcement-2025-10-30-17-56-05.jpg)
കോട്ടയം: സംസ്ഥാനത്തെ അരലക്ഷത്തോളം കുടുംബങ്ങള്‍ക്കു സുരക്ഷിത വീടും യഥാസമയം ഭക്ഷണവും മരുന്നും ഉറപ്പാക്കി അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കേരളം ഒരുങ്ങിയിരിക്കെ പ്രഖ്യാപനത്തെ ചൊല്ലി വിവാദം ശക്തമാകുന്നു.
സര്‍ക്കരിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പു കാലത്ത രാഷ്ട്രീയ പ്രചാരണത്തിനു മാത്രമെന്നു യു.ഡി.എഫ്. ആരോപിക്കുന്നു. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനായി നടത്തിയ സര്‍വേക്കെതിരെയാണ് ആക്ഷേപം ഉയരുന്നത്.
അര്‍ഹതപ്പെട്ട പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങളില്‍ 4.85 ലക്ഷം ആദിവാസികളില്‍ സര്‍വേയില്‍ ഉള്‍പ്പെട്ടത് 6400 പേര്‍ മാത്രമാണ്. ആദിവാസികളില്‍ വീടും സ്ഥലവും ഇല്ലാത്തവര്‍ ഇപ്പോഴും പട്ടികയ്ക്കു പുറത്തു നില്‍ക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. വീട് പ്രഖ്യാപിച്ചവര്‍ക്ക് ഇനിയും സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കിയിട്ടില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
59,277 കുടുംബങ്ങള്‍ മാത്രമാണ് അതിദരിദ്ര പട്ടികയിലുള്ളതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തില്‍നിന്നു മോചിപ്പിച്ചതായാണ് സര്‍ക്കാര്‍ വാദം. ആദ്യ സര്‍വേയില്‍ 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇതില്‍ 4421 കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടു. നാടോടികളായ 261 കുടുംബങ്ങളെ കണ്ടെത്താനായില്ലെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു.
അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളില്‍ വീട് ആവശ്യമുള്ളവരാണ് ഏറെയും. ഇവരുടെ സ്ഥലത്ത് ലൈഫ് പദ്ധതിയില്‍നിന്ന് വീട് അനുവദിച്ചു. മിക്ക കുടുംബങ്ങളും തദ്ദേശസ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ടു. പുതുക്കിപ്പണിയേണ്ട വീടുകള്‍ക്കും കരാറായെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.
20,648 കുടുംബങ്ങള്‍ക്ക് ഭക്ഷണം ആവശ്യമാണെന്ന് കണ്ടെത്തി. ഇതില്‍ 2210 കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണവും 18,438 എണ്ണത്തിന് ഭക്ഷ്യക്കിറ്റുകളുമാണ് ആവശ്യം. 29,427കുടുംബങ്ങള്‍ക്ക് മരുന്നും 4829 എണ്ണത്തിനു പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കി. ഏഴുപേരെ അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരാക്കിയെന്നും സര്‍ക്കാര്‍ പറയുന്നു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാവിലെ ഒമ്പതിനു നിയമസഭയില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ 'അതിദരിദ്രരില്ലാത്ത കേരളം' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയമായി അവതരിപ്പിക്കും. വൈകീട്ട് നാലിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനവും നടത്തും. അതേസമയം, ചടങ്ങിലേക്കു സിനിമാ താരങ്ങളെ മാത്രം ക്ഷണിച്ചതിനെതിരെ ബി.ജെ.പിയും രംഗത്തു വന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us