കേരളത്തിന് മോദിയുടെ ക്രിസ്മസ് സമ്മാനം. മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂള്‍ ആയി. ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കാതെ റെയില്‍വേ.സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നു യാത്രക്കാര്‍

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും എം.പിമാരും റെയില്‍വേയില്‍ സമ്മര്‍ദം ചെലുത്തിയില്‍ ഇത് സാധ്യമാകുമെന്നും യാത്രക്കാര്‍ കരുതുന്നു.

New Update
1001372910

കോട്ടയം: കേരളത്തിന് മോദിയുടെ ക്രിസ്മസ് സമ്മാനം. മൂന്നാം വന്ദേഭാരതിന്റെ ഷെഡ്യൂളായി.. ട്രെയിന്‍ സര്‍വീസ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണു ലഭിക്കുന്ന വിവരം.

Advertisment

ഉച്ചയ്ക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലര്‍ച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും. 

ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത് 1.50നും എത്തും.

സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലും തിരികെ വരുമ്പോള്‍ കൃഷ്ണരാജപുരത്തും സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും. 9 മണിക്കൂര്‍ കൊണ്ടാണ് 608 കിലോമീറ്റര്‍ പിന്നിടുക.

 ഒരു എക്‌സിക്യൂട്ടീവ് കോച്ച് ഉള്‍പ്പെടെ ആകെ 8 ബോഗികളാണ് ട്രെയിനില്‍ ഉണ്ടായിരിക്കുക.

ഈ മാസം സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ ക്രിസ്മസ്, പുതുവര്‍ഷത്തിന് യാത്രാ ക്ലേശമനുഭവിക്കുന്നവര്‍ക്ക് ഇത് ഗുണകരമാവും. 

എന്നാല്‍, സര്‍വ്വീസ് തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഉടന്‍ അറിയിക്കുമെന്നാണ് വിവരം. നവംബര്‍ അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.

കേരളത്തില്‍ ഓടുന്ന രണ്ടു സര്‍വീസുകളും ഫുള്‍ സീറ്റിങ് കപ്പാസിറ്റിയിലാണ് സര്‍വീസ് നടത്തുന്നത്.

മൂന്നാം വന്ദേഭാരതും ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കണമെന്ന ആവശ്യം റെയില്‍വേ പരിഗണിക്കാതിരുന്നതില്‍ യാത്രക്കാര്‍ക്കു നിരാശയുണ്ട്.

വൈകിട്ട് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന തരത്തില്‍ സര്‍വീസ് ക്രമീകരിച്ചാല്‍ ഐ.ടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാകും.  

നേരത്തെ തന്നെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കണമെന്ന് റെയില്‍വേയ്ക്ക് മുന്നില്‍ ആവശ്യം ഉണ്ടായിരുന്നു.

സര്‍വീസ് അനുവദിക്കുമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ വാക്ക് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രഖ്യാപനം ഒന്നും പിന്നീടുണ്ടായില്ല.

കഴിഞ്ഞ മാസമാണ് എറണാകുളം - ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ചത്.

ആലപ്പുഴ വഴിയോ കോട്ടയം വഴിയോ ട്രെയിന്‍ നീട്ടിയാല്‍ അത് യാത്രക്കാര്‍ക്കു ഏറെ ഗുണകരമാകുമായിരുന്നു.

ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും എം.പിമാരും റെയില്‍വേയില്‍ സമ്മര്‍ദം ചെലുത്തിയില്‍ ഇത് സാധ്യമാകുമെന്നും യാത്രക്കാര്‍ കരുതുന്നു.

Advertisment