/sathyam/media/media_files/2025/11/01/november-1-function-2025-11-01-18-46-41.jpg)
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തില്‍ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും എത്തില്ല. നിറം കെട്ടു സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന ചടങ്ങ്.
/filters:format(webp)/sathyam/media/media_files/2025/11/01/november-1-function-3-2025-11-01-18-47-48.jpg)
സിനിമാ താരങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടിയാണു സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിച്ചത്. വളരെ മുന്‍പു തന്നെ നടന്മാരെ ചടങ്ങിന് എത്തിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാരിന്റെ അഭിമാന നേട്ടമായി കണ്ട പ്രഖ്യാപനം പക്ഷേ, നടന്മാര്‍ക്ക് അത്ര പ്രാധാന്യമുള്ളതായി തോന്നിക്കാണില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.
അവസാന നിമിഷം വരെ നടന്മാര്‍ എത്തുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍, വ്യക്തിപരമായ തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചതായി സംഘാടകര്‍ പറയുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/01/november-1-function-2-2025-11-01-18-47-07.jpg)
മോഹന്‍ലാല്‍ വിദേശത്തു മറ്റൊരു പരിപാടിയിലാണെന്നാണു വിവരം. ചെന്നൈയില്‍ നേരത്തെ തീരുമാനിച്ച പരിപാടിയുള്ളതിനാല്‍ എത്താനാകില്ലെന്ന് കമല്‍ഹാസന്റെ ഓഫിസും അറിയിച്ചു.
ഇരുവരെയും സര്‍ക്കാര്‍ മുന്‍കൂട്ടി തന്നെ ക്ഷണിച്ചിരുന്നതാണ്. ക്ഷണിച്ചവരില്‍ മമ്മൂട്ടി മാത്രമാണു ചടങ്ങിനെത്തിയത്. മന്ത്രി വി. ശിവന്‍കുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും പരിപാടിയിലേക്കു ക്ഷണം ഉണ്ടെങ്കിലും എത്തില്ല.
സര്‍ക്കാരിന്റെ സര്‍വേ ഉള്‍പ്പടെ ചോദ്യപ്പെടുന്ന സാഹചര്യത്തില്‍ നടന്മാര്‍ കൂടി വിട്ടു നിന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. മുന്‍പു തന്നെ സിനിമാ താരങ്ങളെ മാത്രം ചടങ്ങിലേക്കു ക്ഷണിച്ചു എന്നതില്‍ ബി.ജെ.പി ആക്ഷേപം ഉന്നയിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/01/pinavai-vijayan-november-1-2025-11-01-18-47-26.jpg)
ഇന്നു വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത സംസ്ഥാനം പ്രഖ്യാപനം നടത്തിയിരുന്നു. സമാന പ്രഖ്യാപനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനു മുഖ്യമന്ത്രിയും നടത്തി.
64,006 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കിയത് നവകേരള സൃഷ്ടിയിലെ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി ഇന്നു നിയമസഭയില്‍ പറഞ്ഞു. എല്‍.ഡി.എഫ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമാണ് അതിദാരിദ്ര മുക്ത പ്രഖ്യാപനത്തിലൂടെ യാഥാര്‍ത്ഥ്യമായതെന്നാണ് അവകാശ വാദം.
പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പുകള്‍ അവഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്.
നവകേരള സൃഷ്ടിയുടെ സുപ്രധാന പടവാണു കേരളം കടന്നിരിക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീറും സഭയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us