/sathyam/media/media_files/2025/11/03/images-1280-x-960-px497-2025-11-03-11-02-03.jpg)
കോട്ടയം: സൗമ്യ വധത്തിനുശേഷം ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് സജീവമായ ചര്‍ച്ച നടന്നു, തുടര്‍ന്ന് സുരക്ഷ ശക്തമാക്കുമെന്ന് റെയില്‍വേ ഉറപ്പ് നല്‍കിയതാണ്.
രാജ്യവ്യാപകമായി തന്നെ റെയില്‍വേ കോടികളുടെ സുരക്ഷാ നടപടികള്‍ ആരംഭിച്ചു. പക്ഷേ, എല്ലാം തുടങ്ങിയെടുത്തു തന്നെ നില്‍ക്കുന്നു എന്നതാണ് ട്രെയിനില്‍ ഒരു പെണ്‍കുട്ടിയെ ചവിട്ടി താഴെയിടുകയും മറ്റൊരു പെണ്‍കുട്ടിയെ തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം തെളിയിക്കുന്നത്.
ട്രെയിനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പാഴ്വാക്കായി. ഓട്ടോമറ്റിക് ഡോര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതും എങ്ങുമെത്തിയില്ല.
ട്രെയിനുകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ പതിവാകുമ്പോഴും സുരക്ഷയ്ക്ക് പുല്ലുവിലയാണ് റെയില്‍വേ നല്‍കുന്നത്.
ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നു യാത്രക്കാര്‍ പറയുന്നു.
പല ദിവസങ്ങളിലും കാലുകുത്താന്‍പോലും ജനറല്‍ കോച്ചുകളില്‍ ഇടമുണ്ടാകാറില്ല. ട്രെയിനുകളില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കാറില്ല. തിരക്കേറിയാല്‍ സ്ലീപ്പര്‍ കോച്ചുകളുടെയും സ്ഥിതി ജനറല്‍ കോച്ചുകള്‍ക്കു സമാനമാണ്.
മദ്യപിച്ചു കയറുന്ന യാത്രക്കാര്‍ മാറ്റുള്ളവരോട് കയര്‍ക്കുന്നതും കശപിശയും ആക്രമണ സംഭവങ്ങളും പതിവാണ്.
റിസര്‍വേഷന്‍ സീറ്റില്‍ പോലും ഇതര സംസ്ഥാന തൊഴിലാളികള്‍ കടന്നു കൂടുകയും മാറി കൊടുക്കാത്തതും പതിവാണ്. ചോദ്യം ചെയ്താല്‍ മര്‍ദനം നേരിടേണ്ടിവരും.
ട്രെയിനുകളുടെ ലേഡീസ് കോച്ചുകളില്‍പ്പോലും അക്രമികളടക്കം കടന്നുകയറുന്നുണ്ട്. ട്രെയിനിലെ സുരക്ഷയുടെ കാര്യം പല ഘട്ടങ്ങളിലും കേരളം ചര്‍ച്ച ചെയ്തിട്ടുണ്ട്.
എന്നാല്‍, റെയില്‍വേ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വര്‍ക്കലയില്‍ നടന്ന സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us